ദോഹ: Best Airlines of 2022: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈട്രാക്‌സിന്റെ എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി ഖത്തര്‍ എയര്‍വേഴ്‌സ്. ഈ പുരസ്‌കാരത്തിന് പുറമെ മികച്ച ബിസിനസ് ക്ലാസ്, മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിംഗ്, ബെസ്റ്റ് എയര്‍ലൈന്‍ ഇന്‍ മിഡില്‍ ഈസ്റ്റ് പുരസ്‌കാരങ്ങളും ഖത്തര്‍ എയര്‍വേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്.  ഖത്തര്‍ എയര്‍വേഴ്‌സ് 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലാണ് ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍സ് എന്ന അംഗീകാരം തേടിയെത്തുന്നത് എന്നത് ശ്രദ്ധാർഹമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വീണുകിട്ടുന്ന വസ്തുക്കൾ സ്വന്തമാക്കിയാൽ 20000 ദിർഹം പിഴയും 2 വർഷത്തെ തടവും!


2011, 2012, 2015, 2017, 2019, 2021 എന്നീ വര്‍ഷങ്ങളിലും എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഖത്തര്‍ എയര്‍വേഴ്‌സ് സ്വന്തമാക്കിയിരുന്നു. ഇത് തുടർച്ചയായിട്ടാണ് രണ്ടാം തവണയും ഈ അവാർഡ് സ്വന്തമാക്കുന്നത്.  ഖത്തര്‍ എയര്‍വേഴ്‌സിന്റെ ആസ്ഥാനമായ ഹമദ് രാജ്യാന്തര വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ബഹുമതിയും കരസ്ഥമാക്കിയിട്ടുണ്ട്.  ഇത് കൂടാതെ ഖത്തര്‍ എയര്‍വേഴ്‌സിന്റെ പ്രീമിയം ക്യാബിനായ ക്യൂസ്യൂട്ട് തുടര്‍ച്ചയായ ആറാം വര്‍ഷമാണ് മികച്ച ബിസിനസ് ക്ലാസ് പുരസ്‌കാരം നേടുന്നത്. 


Also Read: 18 കാരിയെ വധുവായി ലഭിച്ച അങ്കിളിന്റെ സന്തോഷം കണ്ടോ..! വീഡിയോ വൈറൽ 


 


ലോകത്തിലെ മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേയ്‌സിനെ തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും ഏഴാം തവണയും സ്‌കൈട്രാക്‌സ് അവാര്‍ഡ് ലഭിച്ചതിന് പിന്നിലും മറ്റു മൂന്ന് അവാര്‍ഡുകള്‍ കൂടി കരസ്ഥമാക്കിയതിന് പിന്നിലും   ജീവനക്കാരുടെ കഠിന പ്രയത്‌നങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.  സിംഗപ്പൂർ എയർലൈൻസ് രണ്ടാം സ്ഥാനവും എമിറേറ്റ്സ് മൂന്നാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്. മഹാമാരിയിൽ ഏറ്റവും കൂടുതൽ വിമാനങ്ങൾ പറത്തിയത് ഖത്തർ എയർവേയ്‌സാണ്.  ആദ്യ പത്തിൽ ഒരു ഇന്ത്യൻ എയർലൈനും ഇടം നേടിയിട്ടില്ല. ടാറ്റ എസ്‌ഐ‌എ എയർലൈൻസ് ലിമിറ്റഡിന്റെ വിസ്താര 20 മത്തെ സ്ഥാനത്താണ്. ദക്ഷിണേഷ്യയിലേയും ഇന്ത്യയിലേയും മികച്ച എയർലൈനിനുള്ള അവാർഡ് വിസ്താര നേടി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.