Covishield Vaccine: കൊവിഷീല്‍ഡ് വാക്സിന് അംഗീകാരം നല്‍കി Qatar
ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്സിന് അംഗീകാരം നല്‍കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം.
Doha: ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്സിന് അംഗീകാരം നല്‍കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം.
ദോഹയിലെ ഇന്ത്യന്‍ എംബസി ട്വിറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ, ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏറെ പ്രയോജനവും ലഭിക്കും. അതായത്, ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഖത്തറില്‍ ക്വാറന്റൈന്‍ ഇളവ് ലഭിക്കും.
രണ്ടാമത്തെ ഡോസെടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രമാണ് ക്വാറന്റൈന്‍ ഇളവു ലഭിക്കുക. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ആറു മാസം വരെ ഇളവു ലഭിക്കും. കൂടാതെ, വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റും യാത്രക്കാരന്‍റെ കൈവശമുണ്ടായിരിക്കണമെന്ന് എംബസി അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു.
നിലവില്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലെത്തുന്നവര്‍ക്ക് ഒരാഴ്‍ചത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. കൊവിഷീല്‍ഡ് വാക്സിനെടുത്ത ശേഷം ഖത്തറിലെത്തുന്നവര്‍ക്ക് ഈ ക്വാറന്റൈന്‍ സമയമാണ് ഇളവായി ലഭിക്കുക.
നിലവില്‍ ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, അസ്ട്രസെനക എന്നീ വാക്‌സിനുകള്‍ക്കാണ് ഖത്തര്‍ അനുമതി നല്‍കിയിട്ടുള്ളത്.
അതേസമയം, പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ നവീകരിച്ച യാത്രാ, പ്രവേശന വ്യവസ്ഥകള്‍ പ്രകാരം ഞായറാഴ്ച മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ RT PCR നെഗറ്റീവ് പരിശോധന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്. പുറപ്പെടുന്ന രാജ്യങ്ങളിലെ സര്‍ക്കാര്‍ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റ് ആണ് യാത്രക്കാര്‍ കരുതേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...