Doha: Covid വ്യാപനം മൂലം  യാത്രാ നയങ്ങളില്‍  മാറ്റവുമായി ഖത്തര്‍.   ഇനി ഇന്ത്യ യില്‍നിന്നും ഖത്തറില്‍ എത്തുന്ന വാക്സിന്‍ എടുത്തവര്‍ക്കും ക്വാറന്‍റീന്‍ നിര്‍ബന്ധം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ നിയമം,  ആഗസ്റ്റ് 2 ഉച്ചയ്ക്ക് 12 മണിമുതല്‍  പ്രാബല്യത്തില്‍ വരും . ഇന്ത്യയെകൂടാതെ, ബംഗ്ലാദേശ്,  നേപ്പാള്‍, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഈ നിയമം  ബാധകമാവുക. ജൂലൈ 12ന്​ പ്രാബല്യത്തില്‍ വന്ന  യാത്രാ നയങ്ങളില്‍ ഭേദഗതി വരുത്തിയാണ്​  പുതിയ നിയമം നടപ്പിലാവുന്നത്​.


Also Read: 'Red list' രാജ്യങ്ങള്‍ സന്ദർശിക്കുന്ന പൗരന്മാർക്ക് 3 വർഷത്തെ യാത്രാ വിലക്ക്, താക്കീത് നല്‍കി Saudi


പുതിയ നിബന്ധനകള്‍ പ്രകാരം യാത്രക്കാര്‍ക്ക്​ ബാധകമാവുന്ന ക്വാറന്‍റീന്‍ ചട്ടങ്ങള്‍ ഇപ്രകാരം: -


* * ഖത്തറില്‍ നിന്ന്​ രണ്ട്​ ഡോസ്​  covid വാക്​സിന്‍ സ്വീകരിച്ചവര്‍ക്കും, ഖത്തറില്‍ നിന്ന്​ കോവിഡ്​ ബാധിച്ച്‌​ ഭേദമായവര്‍ക്കും ഇന്ത്യയില്‍ നിന്ന്​ മടങ്ങിയെത്തു​മ്പോള്‍ രണ്ടു ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധം. രണ്ടാം ദിവസം  RT PCR Test നടത്താം.  നെഗറ്റീവായാല്‍ അന്നുതന്നെ   താമസ സ്​ഥലത്തേക്ക്​ മടങ്ങാം.


* * ഖത്തറൊഴികെ  ഏതൊരു രാജ്യത്തു നിന്നും വാക്​സിന്‍ സ്വീകരിച്ചവരും മടങ്ങിയെത്തുമ്പോള്‍ 10 ദിവസ ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കി. (രാജ്യത്തിന്​ പുറത്തു നിന്നും കോവിഡ്​ വന്ന്​ ഭേദമായവര്‍ക്കം ഇത്​ ബാധകമാണ്)


* *  കുടുംബ, ടൂറിസ്​റ്റ്​, തൊഴില്‍  വിസയിലെത്തുന്ന യാത്രക്കാര്‍ രാജ്യത്തിന്​ പുറത്തു നിന്നാണ്​ വാക്​സിന്‍ സ്വീകരിച്ചതെങ്കില്‍ അവര്‍ക്കും 10 ദിവസ ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധം.


* * വാക്​സിന്‍ സ്വീകരിക്കാത്ത കുടുംബ, സന്ദര്‍ശക, ടൂറിസ്​റ്റ്​, ബിസിനസ്​ വിസയുള്ള യാത്രക്കാര്‍ക്ക്​ രാജ്യത്തേക്ക്​ പ്രവേശനം ഉണ്ടാവില്ല.


പുതിയ  നിയമപ്രകാരം  ഓണ്‍ അറൈവല്‍ വിസയിലെത്തുന്ന യാത്രക്കാര്‍ക്കും 10 ദിവസ ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണ്.  


അതേസമയം, ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്.   കഴിഞ്ഞ 24 മണിക്കൂറില്‍   172 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  ഇവരില്‍  60 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 112 പേര്‍ക്ക്  സമ്പര്‍ക്കത്തിലൂടെയാണ്  വൈറസ്  ബാധ  സ്ഥിരീകരിച്ചിരിക്കുന്നത്.  രാജ്യത്ത് കോവിഡ് ബാധ മൂലം   മരണമടയുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നത് പ്രതീക്ഷ നല്‍കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.