'Red list' രാജ്യങ്ങള്‍ സന്ദർശിക്കുന്ന പൗരന്മാർക്ക് 3 വർഷത്തെ യാത്രാ വിലക്ക്, താക്കീത് നല്‍കി Saudi

കൊറോണ വൈറസിനെ (Corona Virus) തുരത്താന്‍  എല്ലാ ഉപായങ്ങളും പയറ്റുകയാണ് സൗദി അറേബ്യ (Saudi Arabia). കോവിഡ്  പ്രതിരോധ നടപടികള്‍ ശക്തമാക്കിയും  നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയും    കോവിഡ് നിയന്ത്രിക്കാനുള്ള പരിശ്രമത്തിലാണ് സൗദി.

Written by - Zee Malayalam News Desk | Last Updated : Jul 28, 2021, 12:47 PM IST
  • മാര്‍ച്ച്‌ 2020യ്ക്ക് ശേഷം കഴിഞ്ഞ മെയ്‌ മാസത്തിലാണ് സൗദി തങ്ങളുടെ പൗരന്മാര്‍ക്ക് വിദേശ യാത്രയ്ക്ക് അനുമതി നല്‍കിയത്.
  • എന്നാല്‍, ഇത് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി കൂടുതല്‍ കര്‍ശനമാക്കുന്നത്
  • നിയമ ലംഘനം നടത്തുന്നവര്‍ക്ക് 3 വര്‍ഷം വരെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
'Red list' രാജ്യങ്ങള്‍ സന്ദർശിക്കുന്ന പൗരന്മാർക്ക് 3 വർഷത്തെ യാത്രാ വിലക്ക്, താക്കീത് നല്‍കി  Saudi

Saudi Arabia: കൊറോണ വൈറസിനെ (Corona Virus) തുരത്താന്‍  എല്ലാ ഉപായങ്ങളും പയറ്റുകയാണ് സൗദി അറേബ്യ (Saudi Arabia). കോവിഡ്  പ്രതിരോധ നടപടികള്‍ ശക്തമാക്കിയും  നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയും    കോവിഡ് നിയന്ത്രിക്കാനുള്ള പരിശ്രമത്തിലാണ് സൗദി.

കോവിഡിനെ  (Covid-19) പ്രതിരോധിക്കുന്നതിനായി രാജ്യവും വാക്സിനേഷനാണ്  (Covid Vaccination) മുന്‍ഗണന നല്‍കുന്നത്. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരേപോലെ വാക്സിനേഷന്‍  ലഭ്യമാക്കുന്നതിന്  പ്രാധാന്യം നല്‍കുന്നുണ്ട് സൗദി.  പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ വാക്സിനെടുത്തവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ എന്ന് സൗദി അടുത്തിടെ നിയമം പുറത്തിറക്കിയിരുന്നു.

ലോകത്താകമാനം കണ്ടുവരുന്ന  കോവിഡ് വ്യാപനം മുന്നില്‍ക്കണ്ട് , കോവിഡ്  നിയന്ത്രണ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് സൗദി.  കൊറോണ വൈറസിന്‍റെ  വ്യാപനവും  അതിന്‍റെ  പുതിയ വകഭേദങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയും മുന്നില്‍ക്കണ്ട്  തങ്ങളുടെ പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സൗദി. അതായത്  രാജ്യം  പുറപ്പെടുവിച്ചിരിയ്ക്കുന്ന  ചുവന്ന പട്ടികയില്‍ (Red List) ഉള്‍പ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് 3 വര്‍ഷം വരെ യാത്രാ വിലക്ക്  (Travel Ban) ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നു.

മാര്‍ച്ച്‌ 2020യ്ക്ക്  ശേഷം കഴിഞ്ഞ മെയ്‌ മാസത്തിലാണ്  സൗദി തങ്ങളുടെ  പൗരന്മാര്‍ക്ക്  വിദേശ  യാത്രയ്ക്ക് അനുമതി നല്‍കിയത്.  എന്നാല്‍, ഇത്  ദുരുപയോഗം  ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി കൂടുതല്‍  കര്‍ശനമാക്കുന്നത് എന്ന്  അധികൃതര്‍ വ്യക്തമാക്കി.

ഇത്തരത്തില്‍, കോവിഡ് കാലത്ത്   വിദേശ യാത്ര നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് സ്വദേശത്ത് തിരിച്ചെത്തുമ്പോള്‍ തക്ക  ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി.  നിയമ  ലംഘനം നടത്തുന്നവര്‍ക്ക് 3 വര്‍ഷം വരെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്നും  അധികൃതര്‍ അറിയിച്ചു.

Also Read: Covid Vaccine Certificate Correction: വാക്സിൻ സർട്ടിഫിക്കറ്റിൽ തെറ്റ് തിരുത്താം എളുപ്പത്തിൽ

നിലവില്‍  അഫ്ഗാനിസ്ഥാൻ, അർജന്‍റീന, ബ്രസീൽ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ലെബനൻ, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, തുർക്കി, വിയറ്റ്നാം, UAE തുടങ്ങിയ  രാജ്യങ്ങളിലേക്കുള്ള യാത്രയാണ്  സൗദി  അറേബ്യ നിരോധിച്ചിരിക്കുന്നത്.  തങ്ങളുടെ പൗരന്മാര്‍ക്ക്, മറ്റു രാജ്യങ്ങളില്‍ നിന്നുപോലും   ഈ രാജ്യങ്ങളിലേയ്ക്കുള്ള യാത്ര  സൗദി പൂര്‍ണ്ണമായും വിലക്കിയിരിയ്ക്കുകയാണ്. 

Also Read: Covid നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സൗദി, പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ വാക്സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം

ഏകദേശം  30 മില്യണ്‍  ജനസംഖ്യയുള്ള സൗദിയാണ്  ഗൾഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍  ജനസംഖ്യയുള്ള രാജ്യം.  കഴിഞ്ഞ 24 മണിക്കൂറില്‍  1,379 പുതിയ  കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.   രാജ്യത്ത്  ഇതുവരെ  520,774  പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.   8,189 പേര്‍ കോവിഡ്  ബാധിച്ച് മരണമടയുകയും ചെയ്തു.

നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടും കോവിഡ് വ്യാപനം തടുക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തിലാണ് നിയമങ്ങള്‍ കൂടുതല്‍  കര്‍ശനമാക്കാന്‍ സൗദി തീരുമാനിക്കുന്നത്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News