ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിൽ. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ ലഗേജില്‍ നിന്ന് ഹാഷിഷ് കണ്ടെടുത്തതിനെ തുടർന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. രണ്ട് കിലോയിലധികം ഹാഷിഷ് ആണ് ലഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഇയാൾ കൊണ്ടുവന്നത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.  പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. രാജ്യത്തേക്ക് വരികയായിരുന്ന ഒരു യാത്രക്കാരന്‍ കൊണ്ടുവന്ന കാര്‍ട്ടന്‍ ബോക്സിലായിരുന്നു ഹാഷിഷ് ഒളിപ്പിച്ചിരുന്നതെന്ന് ഖത്തര്‍ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇയാളുടെ കൈവശം 2061 ഗ്രാം മയക്കുമരുന്നായിരുന്നു ഉണ്ടായിരുന്നത്.  ഇതിനെ തുടർന്ന് ഇയാള്‍ക്കെതിരെ നിയമപ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



നേരത്തെയും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ കസ്റ്റംസ് അധികൃതര്‍ വിഫലമാക്കിയിരുന്നു. എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് കസ്റ്റംസിന് കീഴിലുള്ള പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞയാഴ്ച ക്രിസ്റ്റല്‍ മെത്ത് കടത്താനുള്ള ശ്രമമായിരുന്നു പരാജയപ്പെടുത്തിയത്.  വിദേശത്തു നിന്നും ഖത്തറിലേക്ക് കൊണ്ടുവന്ന വാട്ടര്‍ ഫില്‍ട്ടറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്ന് കൊണ്ടുവന്നത്. 900 ഗ്രാം മയക്കുമരുന്നായിരുന്നു കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഇത് കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത സാധനങ്ങളുടെയും ഇതിനായി ഉപയോഗിച്ച വാട്ടര്‍ ഫില്‍ട്ടറുകളുടെയും ചിത്രങ്ങൾ അധികൃതർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.


Also Read: മനസിൽ ലഡ്ഡു പൊട്ടി..! സുന്ദരിയായ യുവതിയെ വിവാഹം കഴിച്ച വൃദ്ധന്റെ സന്തോഷം, വീഡിയോ വൈറൽ 


 


ഇതുപോലെ ഹാഷിഷ് കടത്താനുള്ള ശ്രമങ്ങളും നേരത്തെ ഖത്തര്‍ കസ്റ്റംസ് വിഫലമാക്കിയിരുന്നു. ഇരുമ്പ് കൊണ്ട് നിര്‍മിച്ച ചില സ്‍പെയര്‍ പാര്‍ട്‍സുകളുടെ ഉള്ളില്‍ ട്യുബുകളില്‍ നിറച്ച നിലയാലിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. 280 ഗ്രാം ഹാഷിഷാണ് ഖത്തറിലേക്ക് കടത്താൻ ശ്രമിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.