Gulf Countries: പ്രവാസികള്‍ക്ക് താമസിയ്ക്കാനും ജോലി ചെയ്യാനും ഏറ്റവും സുരക്ഷിതമായ രാജ്യം ഏതെന്നറിയാമോ?
Gulf രാജ്യങ്ങളില്‍ ജോലി ചെയ്യാനും താമസിക്കാനും ആഗ്രഹിക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യം തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം.
Qatar: Gulf രാജ്യങ്ങളില്‍ ജോലി ചെയ്യാനും താമസിക്കാനും ആഗ്രഹിക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യം തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം.
പ്രവാസികള്‍ക്ക് ജോലി ചെയ്യാനും താമസിയ്ക്കാനും ഏറ്റവും സുരക്ഷിതമായ ഗള്‍ഫ് രാജ്യമായി തിരഞ്ഞെടുത്തിരിയ്ക്കുന്ന രാജ്യം ഖത്തര്‍ (Qatar) ആണ്. എച്ച്‌എസ്ബിസി നടത്തിയ ആഗോള പ്രവാസി സര്‍വ്വേയാണ് ഖത്തറിനെ ഏറ്റവും മികച്ച രാജ്യമായി തിരഞ്ഞെടുത്തത്.
താമസിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച സ്ഥലങ്ങളുടെ വാര്‍ഷിക പട്ടികയായ എച്ച്‌എസ്ബിസി എക്‌സ്പാറ്റ് എക്സ്പ്ലോറര്‍ 2020 ഇത്തരത്തിലുള്ള സര്‍വ്വേയുടെ 13ാം പതിപ്പാണ്.
ലോകത്ത് കോവിഡ് ( ) വ്യാപനം ആരംഭിച്ച സമയത്തായിരുന്നു സര്‍വ്വേ നടത്തിയത്. 2020 ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 22 വരെയുള്ള ഇടയിലായിരുന്നു സര്‍വ്വേ. വിദേശത്ത് താമസിയ്ക്കുന്ന ആളുകളുടെ മനോഭാവങ്ങളുടേയും, അഭിപ്രായങ്ങളുടേയും, അനുഭവങ്ങളുടേയും അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20,000ത്തോളം പേര്‍ സര്‍വ്വേയില്‍ പങ്കെടുത്തു.
'ഖത്തര്‍ (Qatar) ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായിരിക്കാം, പക്ഷേ ഇത് ഏറ്റവും സമ്പന്നമായ രാജ്യമാണ്. വളരെ വേഗതയില്‍ വികസിച്ചു കൊണ്ടിരിയ്ക്കുന്ന രാജ്യമാണ് ഖത്തര്‍. എല്ലാ മേഖലകളിലെയും വിദേശ പ്രൊഫഷണലുകളെ രാജ്യം സ്വാഗതം ചെയ്യുന്നു', എച്ച്‌എസ്ബിസി ഖത്തറിനെ കുറിച്ചുള്ള അവലോകനത്തില്‍ വിശദമാക്കി.
Also read: Kuwait: പുതിയ വിസകള്‍ കോവിഡ് സമിതിയുടെ അനുമതിയോടെ മാത്രം
ആഗോള പട്ടികയില്‍ ഖത്തറിനെ കൂടാതെ മിഡില്‍ ഈസ്റ്റില്‍ നിന്ന് UAE പതിനാലാം സ്ഥാനത്താണ് ഇടം പിടിച്ചത്. UAE യ്ക്ക് പിന്നാലെ പതിനഞ്ചാം സ്ഥാനത്ത് ബഹ്റൈന്‍ ആണ്. സൗദി അറേബ്യ പത്തൊമ്പതാം സ്ഥാനത്താണ്.
അതേസമയം, ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്ത് സ്വിറ്റ്സര്‍ലാന്‍ഡ് ആണ്. ആഗോളതലത്തില്‍ ആറാം സ്ഥാനത്താണ് ഖത്തര്‍ ഇടം പിടിച്ചിരിയ്ക്കുന്നത്. പട്ടികയിലെ ആദ്യ പത്തിൽ ഇടം നേടിയ രണ്ട് ഏഷ്യൻ രാജ്യങ്ങൾ ഖത്തറും സിംഗപ്പൂരുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...