ദോഹ: FIFA World Cup 2022: ഖത്തറിൽ നടക്കുന്ന  ലോകകപ്പിനോട് അനുബന്ധിച്ച് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ രംഗത്ത്. മുംബൈ- ദോഹ റൂട്ടിലാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്. ഒക്ടോബർ 30 മുതലാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിൽ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉണ്ടാവുക. കൂടാതെ ദുബായിലേക്കുളള സ​ർവീസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Abdul Maqsoud Khoja Dies: സൗദി സാഹിത്യകാരൻ അബ്ദുൽ മഖ്‌സൂദ് ഖോജ അന്തരിച്ചു


ഒക്ടോബര്‍ 30 ന് ദോഹയില്‍ നിന്നും 12.45 ന് പറന്നുയരുന്ന വിമാനം വൈകുന്നേരം 6.45ന് മുംബൈയിലെത്തും. ലോകകപ്പ് മുന്നിൽ കണ്ട് ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പ്രതിവാരം ആറ് സർവീസുകൾ തുടങ്ങാനാണ് എയർ ഇന്ത്യയുടെ നീക്കം. ഒക്ടോബർ 30നുളള എയർ ഇന്ത്യ സർവീസിലേക്ക് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ച് 19 വരെ ഈ സര്‍വീസുകളില്‍ ബുക്കിങ് ലഭ്യമാണ്. 


ലോക കപ്പ് മുന്നിൽ കണ്ടുകൊണ്ട് കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിൽ നിന്നും ദുബായിലേക്കുളള സർവീസുകൾ തുടങ്ങാൻ എയർ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. 


Also Read: വിവാദ ആൾദൈവം നിത്യാനന്ദക്കെതിരെ ജാമ്യമില്ലാ വാറന്റ് 


Air India Indpendence Day Offer : പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എയർ ഇന്ത്യ; ഇനി കുറഞ്ഞ ചിലവിൽ സ്വദേശത്തേക്ക് തിരിക്കാം


ന്യൂ ഡൽഹി : 75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പ്രവാസികൾക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള ടിക്കറ്റ നിരക്ക് കുത്തനെ കുറച്ചിരിക്കുകയാണ് എയർ ഇന്ത്യ. യുഎഇയിൽ നിന്നും ഇന്ത്യയിലേക്കെത്താൻ 330 ദിറഹം അതായത് 7,150 രൂപയാണ് ടിക്കറ്റ് വില. യുഎഇയ്ക്ക് പുറമെ കുവൈത്ത്, ബെഹ്റൈൻ, ഒമാൻ, ഖത്തർ,  സൗദി അറേബ്യ എന്നീ ഗർഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് എയർ ഇന്ത്യയുടെ ഓഫറിന്റെ ഗുണഫലം ലഭിക്കുക. 


കേരളത്തിലെ കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള സർവീസുകൾക്കാണ് ഓഫർ ലഭിക്കുന്നത്. കേരളത്തിന് പുറമെ ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഇൻഡോർ എന്നീ വിമാനത്താവളങ്ങിലേക്കുള്ള സർവീസുകൾക്കാണ ഉളവ് ലഭിക്കുന്നത്. നേരിട്ടുള്ള സർവീസുകൾക്ക് മാത്രമാണ് ഓഫർ ബാധകമാകുക. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.