ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മിസൈമീർ ഇന്‍റർചേഞ്ച് ഗതാഗതത്തിന് സജ്ജം. ആറ് കിലോമീറ്ററിൽ ഏറെ നീളവും ഇരുവശങ്ങളിലുമായി നാല് വരിപ്പാതകളുമായി അൽവക്റയിൽ നിന്നും ദോഹയിലേക്കുള്ള റോഡ് ഗതാഗതം സുഖമമാക്കുന്ന മിസൈമീർ ഇന്‍റർചേഞ്ചാണ് ഗതാഗതത്തിന് തയ്യാറായിരിക്കുന്നത്. ഖത്തറിലെ ഏറ്റവും തിരക്കേറിയ റൗണ്ട് എബൗട്ടാണ് മൾട്ടി ലെവൽ ഇന്‍റർചേഞ്ചാക്കി മാറ്റിയത്.  ഇതോടെ യാത്ര സമയവും ഗതാഗത കുരുക്കും കുറയും. മാത്രമല്ല വിവിധ മേഖലകളിലേക്കുള്ള യാത്ര കൂടുതൽ സുഖമമാകുകയും ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

6.1 കിലോമീറ്റർ നീളമുള്ള മിസൈമീർ ഇന്‍റർചേഞ്ചിന് മൂന്ന് ലെവലുകളാണുള്ളത്. ഇന്‍റർചേഞ്ചിന്‍റെ ഇരുവശങ്ങളിലേക്കും നാല് വരി പാതകളും. അഞ്ച് പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന  മിസൈമീർ രാജ്യത്തെ തന്നെ ആദ്യത്തെ ഇന്‍റർചേഞ്ചാണ്. ദോഹ എക്‌സ്പ്രസ് വേ, മിസൈദ് റോഡ്, ഇൻഡസ്ട്രിയൽ ഏരിയ റോഡ്, റൗദത്ത് അൽ ഖെയ്ൽ സ്ട്രീറ്റ്, ഇ-റിങ് റോഡ് എന്നീ പ്രധാന റോഡുകളുമായാണ് ഇന്റർചേഞ്ചിനെ ബന്ധിപ്പിച്ചിരിക്കുന്നത്. 

Read Also: ഹജ്ജ് കർമ്മങ്ങൾക്കായുള്ള തയ്യാറെടുപ്പിൽ മക്ക


ഇതിൽ 9 തുരങ്കപാതകളും 2 പാലങ്ങളും 3 കാൽനടയാത്രയ്ക്കായുള്ള പാലങ്ങളുമുണ്ട്. കാൽനട- സൈക്കിൾ പാതകളുടെ നീളം 23 കിലോമീറ്റർ ആണ്. മണിക്കൂറിൽ ഇരു വശങ്ങളിലേക്കും 20,000 വാഹനങ്ങളെ മിസൈമീർ ഇന്‍റർചേഞ്ച് ഉൾക്കൊള്ളും.  ഇന്‍റർചേഞ്ച് തുറക്കുന്നതോടുകൂടി അൽവക്ര - ദോഹ - അൽവക്ര  യാത്രാ സമയം 70 ശതമാനമായി കുറയും.


5 പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്നതിനാൽ ഫിഫ ഖത്തർ ലോകകപ്പ് വേദികളിലൊന്നായ അൽ തുമാമ സ്റ്റേഡിയം, മെ‍ഡിക്കൽ കമ്മീഷൻ, കാലാവസ്ഥാ വകുപ്പ് തുടങ്ങി വിവിധ ആരോഗ്യ , വിദ്യാഭ്യാസ, വാണിജ്യ കേന്ദ്രങ്ങൾ, സ്ക്കൂളുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിലേക്കും വേഗമെത്താം.

Read Also: അയര്‍ലന്റിലും മങ്കി പോക്സ് സ്ഥിരീകരിച്ചു


ഇന്റർചേഞ്ചുമായി ബന്ധിപ്പിക്കുന്ന റോഡുകളും നവീകരിച്ചതിനാൽ ഗതാഗത കുരുക്കില്ലാതെ യാത്ര ചെയ്യാം. ദോഹ എക്സ്പ്രസ്സ് വേയുടെ വികസനത്തിന്റെ ഭാഗമായി ഹോൾസെയിൽ മാർക്കറ്റ് സ്ട്രീറ്റിലെ ഗതാഗത സിഗ്നലും നീക്കം ചെയ്തു. തെക്കിനെയും വടക്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് വന്നതോടെ യാത്ര സമയവും ഗതാഗത കുരുക്കും കുറ‍ഞ്ഞു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.