റിയാദ്: ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ​ഗാസയിലെ ജനങ്ങൾക്കായി സൗദിയുടെ ആദ്യ ദുരിതാശ്വാസ വിമാനം പുറപ്പെട്ടു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. ദുരിതാശ്വാസ, പാർപ്പിട സാമ​ഗ്രികൾ ഉൾപ്പെടെ 35 ടൺ വസ്തുക്കളുമായാണ് വിമാനം പുറപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 200 കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 8 പ്രവാസികൾ പിടിയിൽ


സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശത്തെ തുടർന്ന് കെഎസ് റിലീഫ് സൗദിയിൽ ആരംഭിച്ച ജനകീയ ധനസമാഹരണ ക്യാമ്പയിനിന്റെ ഭാ​ഗമായാണിത്. വിമാനം ഇറങ്ങുന്നത് ഈജിപ്തിലെ അൽഅരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ ​ഗാസക്ക് സഹായങ്ങളുമായി പോകുമെന്നും കപ്പൽ മാർഗം സഹായം എത്തിക്കാനുള്ള സാധ്യതകൾ പഠിച്ചു വരികയാണെന്നും കെഎസ് റിലീഫ് ജനറൽ സൂപ്പർവൈസർ പറഞ്ഞു. 


ഒമാനിൽ മോഷണ കേസിൽ അറബ് വംശജൻ അറസ്റ്റിൽ!


ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ മോഷണം നടത്തിയ അറബ് വംശജനെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. മസ്‌കറ്റ്, ദോഫാർ, നോർത്ത് അൽ ബത്തിന ഗവർണറേറ്റുകളിലെ നിരവധി വീടുകളിലും കടകളിലുമാണ് ഇയാൾ മോഷണം നടത്തിയത്.  ഇവിടെനിന്നും പണവും സ്വകാര്യ വസ്തുക്കളും മോഷ്ടിച്ചതിനാണ് ഇയാളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തത്. 


വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പോലീസ് കമാന്ററുടെ നേതൃത്ത്വത്തിൽ ആണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ  അറബ്  വംശജനെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് റോയൽ ഒമാൻ പോലീസ്  ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.