Saudi: വിദേശ യാത്രക്ക് രണ്ട് ഡോസ് വാക്സിന് നിര്‍ബന്ധമാക്കി സൗദി
സൗദി പൗരന്മാര്‍ക്ക് വിദേശ യാത്രക്ക് കോവിഡ് വാക്സിന് രണ്ട് ഡോസ് നിര്‍ബന്ധമാക്കി. ഓഗസ്റ്റ് 9 മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരിക.
Jiddah: സൗദി പൗരന്മാര്‍ക്ക് വിദേശ യാത്രക്ക് കോവിഡ് വാക്സിന് രണ്ട് ഡോസ് നിര്‍ബന്ധമാക്കി. ഓഗസ്റ്റ് 9 മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരിക.
പുതിയ യാത്രാ നിയമത്തില്‍ നിന്ന് 12 വയസിനു താഴെയുള്ളവര്‍ക്കും കോവിഡ് ബാധിച്ച് രോഗം ഭേദമായ ശേഷം ആറ് മാസം കഴിഞ്ഞവരെയും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, കോവിഡ് ബാധിച്ചശേഷം ഒരു ഡോസ് വാക്സിന് എടുത്തവര്‍ക്കും ഇളവ് ലഭിക്കും. എന്നാല്‍, 2 വയസിനു താഴെയുള്ളവര്‍ക്ക് വിദേശ യാത്രക്ക് സൗദി സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ച കോവിഡ് അപകട ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാണ്..
പുതിയ കോവിഡ് (Covid-19) വകഭേദങ്ങള്‍ ലോകത്ത് പലയിടങ്ങളിലായി കണ്ടെത്തുന്ന സാഹചര്യത്തിലാണ് സൗദിയുടെ ഈ തീരുമാനം. കൂടാതെ, സൗദി ആരോഗ്യ മന്ത്രാലയം (Saudi Health Department) ശിപാര്‍ശ ചെയ്യുന്ന കോവിഡ് പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രണ്ട് ഡോസ് വാക്സിന് (Covid Vaccine) സ്വീകരിക്കുന്നതുകൊണ്ട് പുതിയ കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും എന്ന് അടുത്തിടെ നടന്ന പഠനങ്ങള്‍ തെളിയിച്ചിരുന്നു. മിക്ക രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് എത്രയും പെട്ടെന്ന് രണ്ട് ഡോസ് വാക്സിന് നല്‍കി സുരക്ഷ നല്‍കാനുള്ള ശ്രമത്തിലാണ്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA