Muscat: Covid നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി Oman. ഒമാനില്‍ എത്തുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും ആവരുടെ കുടുംബാംഗങ്ങളുടെയും നിര്‍ബന്ധിത Institutional quarantine ഒഴിവാക്കി.
സുപ്രീം കമ്മിറ്റി തീരുമാനപ്രകാരം സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റിയാണ് ഈ തീരുമാനം കൈകൊണ്ടത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലാബ് അസിസ്റ്റന്റ്, എക്സ്റേ ടെക്നീഷ്യന്, ഫാര്‍മസിസ്റ്റ് തുടങ്ങി മെഡിക്കല്‍, മെഡിക്കല്‍ അസിസ്റ്റന്‍സ് തസ്തികകളില്‍ ജോലിചെയ്യുന്ന ആളുകള്‍ ഒമാനിലെത്തിയാല്‍ അവരവരുടെ താമസസ്ഥലത്ത് ക്വാറന്റൈന്‍ ചെയ്താല്‍ മതി.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലറില്‍ അറിയിച്ചു.
Also Read: Expo 2020 Dubai : ദുബായി എക്സ്പോ ടിക്കറ്റ് വിൽപന ആരംഭിച്ചു, ടിക്കറ്റ് വിലകൾ ഇങ്ങനെ
അതേസമയം, ഒമാനിലെത്തുന്ന മറ്റ് വിദേശികള്‍ക്കെല്ലാം ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. Covid നിയന്ത്രണവുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങളില്‍ മാറ്റമില്ല.
എല്ലാ യാത്രക്കാര്‍ക്കും പി.സി.ആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്. 8 മണിക്കൂറില്‍ കൂടുതല്‍ യാത്രയുള്ളവരുടെ കൈവശം ഒമാനിലെത്തുന്നതിന് 96 മണിക്കൂറുള്ള പി.സി.ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റും മറ്റുള്ളവരുടെ കൈവശം 72 മണിക്കൂര്‍ മുന്‍പുള്ള കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റും ഉണ്ടാകണം.
കൂടാതെ, വിമാനത്താവളത്തില്‍ പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം. ട്രാക്കി൦ഗ് ബ്രേസ്ലെറ്റ് ധരിക്കുകയും ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം. എട്ടാം ദിവസം പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA