റിയാദ്: ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അഞ്ച് ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിലേക്കുള്ള വിമാനസർവീസുകളും റദ്ദാക്കി. അബുദാബി കേന്ദ്രീകരിച്ച എത്തിഹാദ് എയർവെയ്സ് ചൊവ്വാഴ്ച മുതൽ സർവീസ് നടത്തില്ലെന്ന് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സൗദിയ്ക്ക് പുറമേ യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത്, യമന്‍ എന്നീ രാജ്യങ്ങളിലെ വിമാനക്കമ്പനികളാണ് സര്‍വീസ് നിര്‍ത്തുന്നത്. ഖത്തർ ഭീകരവാദ സംഘടനകളെ പിന്തുണക്കുന്നുവെന്ന്​ ആരോപിച്ചാണ്​ നയതന്ത്രബന്ധം വി​​ചേ്​ഛദിക്കാൻ അഞ്ച് രാജ്യങ്ങൾ തീരുമാനിച്ചത്​.  


ഇതിന്‍റെ ഭാഗമായി അബുദാബി കേന്ദ്രീകരിച്ച എത്തിഹാദ് എയര്‍വെയ്‌സ് നാളെ മുതല്‍ സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചു. നാളെ പ്രദേശിക സമയം 2.45 നായിരിക്കും ദോഹയിലേയ്ക്കുള്ള അവസാന വിമാനമെന്ന് എത്തിയാണ് വക്താവ് അറിയിച്ചു. വിമാനസര്‍വീസുകൾ നിർത്തിയത് മലയാളികളെ ഗുരുതരമായി ബാധിക്കും. 


അതേസമയം, ഉപരോധമേര്‍പ്പെടുത്തിയ ഗള്‍ഫ് രാഷ്ര്ടങ്ങളുടെ നടപടി തള്ളി ഖത്തര്‍ രംഗത്തെത്തിയിട്ടുണ്ട്. നടപടി നിരാശാജനകമെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഉപരോധം ബാധിക്കില്ലെന്നും ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്.