റിയാദ് (Riyadh): ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തി സൗദി (Saudi Arabia). ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാന സർവീസ് ഉണ്ടാകില്ലയെന്നാണ് റിപ്പോർട്ട്.  ഇത് സംബന്ധിച്ച ഉത്തരവ് ജനറൽ അതോറിറ്റി  ഓഫ് സിവിക് ഏവിയേഷനാണ് (GACA) ഇറക്കിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിൽ കൊറോണ (Covid19) കേസുകൾ കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്ന്  സൗദി അറേബ്യ വ്യക്തമാക്കി.  വന്ദേ ഭാരത് ഉൾപ്പെടയുള്ള വിമാന സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്.  ഇന്ത്യയ്ക്ക് മാത്രമല്ല അർജന്റീന, ബ്രസീൽ (India Brazil and Argentina) എന്നീ രാജ്യങ്ങൾക്കും വിലക്കുണ്ടെന്നും ജനറൽ അതോറിറ്റി ഓഫ് ഏവിയേഷൻ (GACA) അറിയിച്ചു. 


Also read: Covid19: ഒമാനിൽ പൊതുഗതാഗതം പുനരാരംഭിക്കുന്നു 


കൂടാതെ മറ്റു രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് വരുന്നവർ രണ്ടാഴ്ചക്കിടെ ഇന്ത്യ സന്ദർശിക്കാൻ പാടില്ലയെന്നും റിപ്പോർട്ട് ഉണ്ട്.  കരാർ അനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിൽ വിമാന സർവീസുകൾ തുടങ്ങാൻ ഇരിക്കെയാണ് സൗദിയുടെ പ്രഖ്യാപനം.  ഇത് നിരവധി പ്രവാസി മലയാളികൾക്ക് വലിയ അടിയായിരിക്കുകയാണ്. 


വിസാ കാലാവധി തീരുന്നതിന് മുൻപ് സൗദിയിലേക്ക് മടങ്ങാനൊരുങ്ങി നിൽക്കുന്നവർക്ക് ഈ നടപടി തീരാ തലവേദനയാണ്.  ഇവർക്ക് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ സൗദിയിലേക്ക് കടക്കാൻ പറ്റില്ല.  


Also read: നമ്മള്‍ ഒന്നാണ്... COVID 19 വാക്സിന്‍ സ്വീകരിച്ച് ബഹ്‌റൈന്‍ കിരീടാവകാശി!


ഈ നടപടി സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികളെ ബാധിക്കില്ല.  ഈ നടപടിയിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രവാസികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഇന്ത്യയിൽ കൊറോണ (Covid19) രോഗികളുടെ എണ്ണം 56 ലക്ഷം കടന്നു.  24 മണിക്കൂറിനിടെ എൺപതിനായിരത്തിലധികം പേർക്കാണ് കൊറോണ സ്ഥിരീകരിക്കുന്നത്.  അതുപോലെ മരണസംഖ്യ 1,085 പേരാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.