Riyad: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വിവിധ നടപടികള്‍ കൈക്കൊണ്ടിരിയ്ക്കുകയാണ് സൗദി അറേബ്യ  (Saudi Arabia)...


COMMERCIAL BREAK
SCROLL TO CONTINUE READING

നടപടികളുടെ ഭാഗമായി  സൗദിയിലെ (Saudi Arabia) പള്ളികളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുതിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ബാങ്ക് വിളിക്കുന്ന സമയം മുതല്‍ വിശ്വാസികള്‍ക്കായി തുറക്കുന്ന പള്ളികള്‍ നമസ്‍കാരം പൂര്‍ത്തിയായി 15 മിനിറ്റിനകം അടയ്‍ക്കും.


കൂടാതെ, പള്ളിയിലെത്തുന്ന എല്ലാവരും മാസ്‍ക് ധരിക്കണം. നമസ്‍കരിക്കുന്നതിനുള്ള മുസല്ലകള്‍ അവരവര്‍ തന്നെ കൊണ്ടുവരണമെന്നും നിര്‍ദ്ദേശമുണ്ട്. നമസ്‍കരിക്കുന്നവര്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണം. പള്ളിയുടെ അകവും ശുചിമുറികള്‍ അടക്കമുള്ള സ്ഥലങ്ങളും അതാത് സമയങ്ങളില്‍ തന്നെ അണുവിമുക്തമാക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.


Also read: Saudi Arabia: പ്രവേശന വിലക്കേര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം


കോവിഡ് വ്യാപനം  തടയുനതിന്‍റെ  ഭാഗമായി ഇന്ത്യയടക്കം  20 രാജ്യങ്ങള്‍ക്ക് സൗദി ഇതിനോടകം  യാത്രാവിലക്ക് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.


അതെസമമയം, സൗദിയില്‍ ഇതുവരെ 3,69,000 ആളുകള്‍ക്കാണ്  കോവിഡ് -19 സ്ഥിരീകരിച്ചത്. അവരില്‍  3,60,000 പേര്‍ രോഗമുക്തി നേടി.  6,386  പേര്‍ക്ക് ജീവഹാനി സംഭവിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.