റിയാദ്: ഭാര്യയെ കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കി.  ഇക്കാര്യം സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. തർക്കത്തെ തുടർന്ന് സ്വന്തം വീട്ടിൽ വെച്ച് മക്കളുടെ മുന്നിലിട്ട് സൗദി വനിത മുനീറ ബിൻത് സഅദ് ബിൻ മിസ്ഫർ അൽദോസരിയെ ക്രൂരമായി പീഡിപ്പിച്ചും ദണ്ഡ് ഉപയോഗിച്ച് ശിരസ്സിലും മറ്റു ശരീര ഭാഗങ്ങളിലും അടിച്ചും കൊലപ്പെടുത്തിയ ബന്ദർ ബിൻ ദീബ് ബിൻ സൈദ് അൽദോസരയെയാണ് റിയാദിൽ തൂക്കിലേറ്റിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Kuwait News: മതിയായ രേഖകളില്ല; 62 ശ്രീലങ്കൻ പൗരന്മാരെ കുവൈത്തിൽ നിന്നും നാടുകടത്തി


അടുത്തിടെ കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ അഞ്ചു തടവുകാരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു.  അതുപോലെ മസ്ജിദ് ആക്രമണ കേസിലെ പ്രതി, മയക്കുമരുന്ന് ഇടപാടുകാര്‍, കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട മൂന്നുപേര്‍ എന്നിവര്‍ക്കും വധശിക്ഷ നൽകിയിരുന്നു.  കൊലപാതക കുറ്റത്തിന് ഒരു ഈജിപ്ത് സ്വദേശിയുടെയും, കൊലപാതക കുറ്റത്തിന് കുവൈത്ത് പൗരനേയും മയക്കുമരുന്ന് കടത്തിയ ശ്രീലങ്കന്‍ സ്വദേശിയുടേയും  ശിക്ഷ നടപ്പാക്കിയിരുന്നു.  എങ്കിലും മസ്ജിദ് ആക്രമിച്ചയാളുടെയും മറ്റൊരു തടവുകാരന്റെയും പൗരത്വം പുറത്തുവിട്ടിട്ടില്ല.  ഇവർ നിയമവിരുദ്ധമായി കുവൈത്തിലെത്തിയതായിരുന്നു.


Also Read: Shani Margi 2023: ശനി നേരേഖയിലേക്ക്; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും


മസ്ജിദിൽ ഭീകരൻ ചാവേറാക്രമണം നടത്തിയത് 2015 ജൂണിലാണ്. ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടുകയും  ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുക്കുകയും ഉണ്ടായി.  പൊതുവെ വധശിക്ഷ വിധിക്കുന്നത് കൊലപാതകം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവയ്ക്കാണ്.  ഇതിനെ മുന്നേ കഴിഞ്ഞ നവംബറില്‍ ഏഴു തടവുകാരെ വധശിക്ഷക്ക് വിധേയമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.