റിയാദ്: സൗദിയിലെ ആദ്യ ആർട്സ് കോളജ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക മന്ത്രാലയവും റിയാദിലെ കിങ് സഊദ് സർവകലാശാലയും ചേർന്നാണ് ഈ കോളജ് ആരംഭിച്ചിരിക്കുന്നത്. കിങ് സഊദ് സർവകലാശാല തിയേറ്ററിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഹാമിദ് ബിൻ മുഹമ്മദ് ഫയാസും സർവകലാശാല മേധാവിയായ ഡോ. ബദ്റാൻ അൽഉമറും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഹാർമോണിയസ് കേരള വേദിയെ മാസ്മരികമാക്കി അബുദാബി


നിലവിൽ കോളേജിൽ ഡിസൈൻ, പെർഫോമിങ് ആർട്‌സ്, വിഷ്വൽ ആർട്ട്‌സ് എന്നീ മൂന്ന് പുതിയ ഡിപ്പാർട്ട്‌മെൻറുകളുണ്ട്. സാംസ്കാരിക മന്ത്രാലയം കിങ് സഊദ് സർവകലാശാല, മറ്റ് പ്രശസ്തമായ ദേശീയ സർവകലാശാലകൾ എന്നിവ തമ്മിലുള്ള സാംസ്കാരികവും ശാസ്ത്രീയവുമായ സഹകരണത്തിന്റെ തുടക്കമാണിത്. ഗ്രാഫിക് ഡിസൈൻ, ഫാഷൻ, ജ്വല്ലറി എന്നിവ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഡിസൈൻ ഡിപ്പാർട്ട്‌മെൻറ്, തിയേറ്റർ സയൻസിലെ പഠനങ്ങൾക്കുള്ള പെർഫോമിങ് ആർട്‌സ് ഡിപ്പാർട്ട്‌മെൻറ്, സിനിമ, സംഗീതം, പെയിൻറിങ്, ശിൽപം, അറബിക് കാലിഗ്രാഫി എന്നിവക്ക് വിഷ്വൽ ആർട്സ് ഡിപ്പാർട്ട്മെൻറ് എന്നിങ്ങനെ ഒരു കൂട്ടം കലാസാംസ്കാരിക വകുപ്പുകൾ പുതിയ കോളജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Also Read: മുൻ ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു, ആരോപണവുമായി നടൻ നിതീഷ് ഭരദ്വാജ്


ദേശീയ ദിനവും വിമോചന ദിനവും; രണ്ടു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് കുവൈത്ത്


ദേശീയ ദിനം, വിമോചന ദിനം എന്നിവ പ്രമാണിച്ച് കുവൈത്തിൽ അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചത്.  അതിന്റെ കൂടെ വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ മൊത്തം നാലു ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. 


Also Read: ഗജകേസരി യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ


 


ഫെബ്രുവരി 25നും 26നും അവധി ആയിരിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, പൊതു സംവിധാനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. ഇതിനൊപ്പം വെള്ളി, ശനി വാരാന്ത്യ അവധികള്‍ കൂടി കണക്കാക്കുമ്പോള്‍ മൊത്തം നാല് ദിവസം അവധിയായിരിക്കും. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പൗരന്മാര്‍ക്കും സുപ്രധാന ദേശീയ സംഭവങ്ങളെ അനുസ്മരിക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നതിനാണ് ഈ അവധി. അവധി കഴിഞ്ഞ് ഫെബ്രുവരി 27 ചൊവ്വാഴ്ച മുതല്‍ പ്രവൃത്തി ദിനം ആരംഭിക്കും.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.