റിയാദ്: Saudi Weather Report: സൗദി അറേബ്യയിൽ എല്ലാ പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.  വിവരം ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് അറിയിച്ചത്. അടുത്തയാഴ്ച അവസാനം വരെ രാജ്യത്ത് ഇതേ കാലാവസ്ഥാ തുടരുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.  അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ അതീജ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: ആനയുടെ തുമ്പിക്കയ്യിൽ അബദ്ധത്തിൽ പിടിച്ച് മുതല; കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ


 


മുന്നറിയിപ്പിനെ തുടർന്ന് വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ അകലം പാലിക്കണമെന്നും വിവിധ മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകളിലൂടെയും അധികൃതര്‍ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ എപ്പോഴും ശ്രദ്ധിക്കണമെന്നും സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയിലുടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.


Also Read: Grah Gochar 2022: ഡിസംബർ അവസാന ആഴ്ച ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും, ലഭിക്കും വൻ ധനലാഭം!


അല്‍ ഖസീം, ഹായില്‍ എന്നിവിടങ്ങളിൽ ശനിയാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്നും റിയാദ് മേഖലയില്‍ ശര്‍ഖ, സുല്‍ഫി, മജ്‍മഅ, റമഃ, അല്‍ ദവാദിമി, അല്‍ മുസാഹിമിയ, അഫിഫ്, അല്‍ ഖുവൈയ, അല്‍ ഖര്‍ജ് ഗവര്‍ണറേറ്റുകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കിഴക്കന്‍ പ്രവിശ്യയില്‍ നൈറിയ, ജുബൈല്‍, ഖത്തീഫ്, ദഹ്റാന്‍, അല്‍ ഖോബാര്‍, ദമ്മാം, അബ്ഖൈഖ്, അല്‍ അഹ്‍സ എന്നിവിടങ്ങളിലും മഴ പെയ്യുമെന്നും നിർദ്ദേശമുണ്ട്.  റിപ്പോർട്ടിൽ കനത്ത മഴയ്ക്ക് പുറമെ കാറ്റിനും ഇടിമിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. 


ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച പോലീസ് ഉദ്യോഗസ്ഥൻ കുവൈറ്റിൽ പിടിയിൽ


കുവൈത്ത്: ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കുവൈത്തിലെ ഹവല്ലി ഗവര്‍ണറേറ്റിലെ പോലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. മയക്കുമരുന്നുകളും മറ്റ് ഉപകരണങ്ങളും ഇയാളുടെ കയ്യിൽ നിന്നും  കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.  ഇയാൾ അടുത്തിടെയായി പതിവായി ലീവ് എടുത്തതും ക്ഷീണിതനായി കാണപ്പെട്ടതുമാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉണ്ടാക്കിയത്. 


Also Read: Trigrahi yoga 2022: ധനു രാശിയിൽ ത്രിഗ്രഹ യോഗം: ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ


മാത്രമല്ല ജോലിസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥന്‍ ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.  ശേഷം പ്രതിയേയും അയാളിൽ നിന്നും പിടികൂടിയ വസ്തുക്കളും ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം 144 പേരാണ് ലഹരിമരുന്ന് അമിതമായി കഴിച്ചതിനെ തുടര്‍ന്ന് മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.