റിയാദ്: 2034 ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാനുള്ള നീക്കവുമായി സൗദി അറേബ്യ രംഗത്ത്. ഇതിനായുള്ള ലേലത്തിൽ പങ്കെടുക്കുമെന്ന് കിരീടാവകാശി കൂടിയായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. സൗദി ഫുട്ബാൾ അസോസിയേഷൻ ഇതിനായി അതിന്റെ ശേഷിയും ഊർജവും ചെലവഴിക്കുമെന്നും നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങൾക്കും ഇവൻറുകൾക്കും ആതിഥേയത്വം വഹിച്ച രാജ്യത്തിന്റെ അനുഭവപരിജ്ഞാനം ഇതിന് പശ്ചാത്തലമാകുമെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Saudi Arabia: ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനമുയർന്ന് സൗദി


സൗദി അറേബ്യയുടെ ഇത്തരമൊരു അഭിലാഷം രാജ്യം നേടിയ സമഗ്രമായ നവോത്ഥാനത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.  ഇത്തരമൊരു ആഗോള ഇവൻറ് നടത്താനുള്ള സാമ്പത്തിക ശേഷിയും മഹത്തായ നാഗരിക സാംസ്കാരിക പൈതൃകവും രാജ്യത്തിനുണ്ടെന്നും. ലോകത്ത് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ രാജ്യം നടത്തുന്ന വ്യക്തവും മഹത്തായതുമായ ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  സ്‌പോർട്‌സ് രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും പ്രമുഖവുമായ വശങ്ങളിലൊന്നാണ്. ഇത് വ്യത്യസ്ത വംശങ്ങളിലും സംസ്‌കാരങ്ങളിലും പെട്ട ആളുകൾക്ക് ഒത്തുചേരാനുള്ള ഒരു പ്രധാന മാർഗമാണ്. സ്‌പോർട്‌സ് ഉൾപ്പെടെ വിവിധ മേഖലകളിൽ രാജ്യം നേടിയെടുക്കാൻ ശ്രമിച്ചതും ഇതാണെന്നും കിരീടാവകാശി കൂടിയായ അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.


Also Read: സൗദിയിലെ ഈ പുരാതന ന​ഗരത്തെ സുന്ദരമാക്കാൻ വമ്പൻ പദ്ധതി!


വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തുടർച്ചയായ പ്രവർത്തനത്തിലൂടെ കായിക മേഖലയിൽ മികച്ച നിക്ഷേപം നടത്താൻ രാജ്യം താൽപ്പര്യപ്പെടുന്നതിനാൽ സമ്പദ്‌ വ്യവസ്ഥയുടെ വളർച്ചക്കും സമൃദ്ധിക്കും സ്‌പോർട്‌സ് അത്യന്താപേക്ഷിതമാണെന്നും. ഇത് രാജ്യത്തെ പൗരന്മാരുടെയും താമസക്കാരായ വിദേശികളുടെയും ജീവിത നിലവാരത്തെ പ്രതിഫലിപ്പിക്കുകയും 2034-ൽ ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർക്ക് അതിശയകരവും അഭൂതപൂർവവുമായ അനുഭവം പകരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബാൾ, ഗോൾഫ്, മോട്ടോർ സ്പോർട്സ്, ഇലക്ട്രോണിക് സ്പോർട്സ്, ടെന്നീസ്, കുതിര സവാരി തുടങ്ങിയ വിവിധ കായിക ഇനങ്ങളിൽ 2018 മുതൽ ഇതുവരെ 50 ലധികം അന്താരാഷ്ട്ര കായിക മത്സരങ്ങൾ വിജയകരമായി സംഘടിപ്പിക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.


Also Read: Budhaditya Rajayoga: ഈ മാസം 4 രാശിക്കാരുടെ ഭാഗ്യം തെളിയും, ബുധാദിത്യാ യോഗം നൽകും വൻ ധനനേട്ടം!


അതിലൂടെ ഏറ്റവും പ്രമുഖമായ ആഗോള കായിക കേന്ദ്രമെന്ന നിലയിൽ ലോകത്ത് ശ്രദ്ധനേടാൻ രാജ്യത്തിനായിയെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബാൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെൻറിന് ആതിഥേയത്വം വഹിക്കാൻ നാമനിർദ്ദേശം ചെയ്യാനുള്ള ഈ പ്രഖ്യാപനം നടത്തുന്നത് സൗദി ദേശീയ ടീം മുൻപ് ആറു തവണ ഫിഫ വേൾഡ് കപ്പിൽ പങ്കെടുത്തതിന്റെ ചരിത്ര പശ്ചാത്തലത്തിൽ കൂടിയാണ്. അതിൽ ഒടുവിലത്തേതെത് 2022 ലെ ഖത്തർ ലോകകപ്പായിരുന്നുവെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.