Saudi Arabia: സൗദിയിലെ ഈ പുരാതന ന​ഗരത്തെ സുന്ദരമാക്കാൻ വമ്പൻ പദ്ധതി!

Jeddah News: കമ്പനിയുടെ പ്രധാന ലക്ഷ്യം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച ജിദ്ദ ബലദിലെ ചരിത്ര പ്രദേശങ്ങളുടെ വികസനമാണ്. ഇതിലൂടെ ജിദ്ദയെ ആഗോള സാമ്പത്തിക കേന്ദ്രമായും സാംസ്കാരിക പൈതൃക കേന്ദ്രമായും  പ്രധാന ടൂറിസം കേന്ദ്രമായും ഉയർത്തുന്നതാണ് ലക്ഷ്യമിടുന്നത്.  

Written by - Zee Malayalam News Desk | Last Updated : Oct 6, 2023, 04:35 PM IST
  • സൗദിയിലെ ഈ പുരാതന ന​ഗരത്തെ സുന്ദരമാക്കാൻ വമ്പൻ പദ്ധതി
  • ഇതിനായി ജിദ്ദ ബലദിലെ ചരിത്ര പ്രദേശങ്ങളില്‍ വൻ വികസന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്
Saudi Arabia: സൗദിയിലെ ഈ പുരാതന ന​ഗരത്തെ സുന്ദരമാക്കാൻ വമ്പൻ പദ്ധതി!

റിയാദ്: സൗദിയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായ ജിദ്ദയെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ പദ്ധതി ഒരുങ്ങുന്നു. ഇതിനായി ജിദ്ദ ബലദിലെ ചരിത്ര പ്രദേശങ്ങളില്‍ വൻ വികസന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനായി പബ്ലിക് ഇൻവെസ്റ്റ്മെനന്റ് ഫണ്ടിന് കീഴിൽ അൽ ബലദ് ഡെവലപ്പ്മെൻ്റ് എന്ന പേരിൽ പ്രത്യേക കമ്പനി സ്ഥാപിച്ചിട്ടുണ്ട്. 

Also Read: ഒടുവിൽ ആശ്വാസം; കുവൈത്തിൽ അറസ്റ്റിലായ 19 മലയാളി നഴ്‌സുമാർക്ക് മോചനം!

കമ്പനിയുടെ പ്രധാന ലക്ഷ്യം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച ജിദ്ദ ബലദിലെ ചരിത്ര പ്രദേശങ്ങളുടെ വികസനമാണ്. ഇതിലൂടെ ജിദ്ദയെ ആഗോള സാമ്പത്തിക കേന്ദ്രമായും സാംസ്കാരിക പൈതൃക കേന്ദ്രമായും  പ്രധാന ടൂറിസം കേന്ദ്രമായും ഉയർത്തുന്നതാണ് ലക്ഷ്യമിടുന്നത്.  പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനോടൊപ്പം ചരിത്ര പുരാതന കെട്ടിടങ്ങളുടെ പുനരുദ്ധാരണം, വിനോദ കേന്ദ്രങ്ങൾ, സേവന സൗകര്യങ്ങൾ എന്നിവയും നിർമ്മിക്കും. മാത്രമല്ല 9,300 പാർപ്പിട യൂണിറ്റുകളും 1800 ഹോട്ടൽ യൂണിറ്റുകളും സ്ഥാപിക്കും. 13 ലക്ഷം ചതുരശ്രമീറ്ററിൽ വാണിജ്യ, ഓഫീസ് സൗകര്യങ്ങളും നിർമ്മിക്കും. മൊത്തം 37 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് കമ്പനിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. സ്വകാര്യ മേഖലയുമായി സഹകരിച്ച് ചരിത്ര പ്രദേശങ്ങളിൽ അത്യാധുനിക നഗരപദ്ധതികളും നടപ്പിലാക്കും.

Also Read: Shashi Rajayoga: ചന്ദ്രന്റെ സംക്രമം സൃഷ്ടിക്കും ശശി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും പുരോഗതിയും ഒപ്പം ബമ്പർ നേട്ടങ്ങളും!

ജിദ്ദയിലെ താമസക്കാർക്ക് ആകർഷകമായ നിക്ഷേപ അവസരങ്ങളും ഗുണനിലവാരമുള്ള വാണിജ്യ സൗകര്യങ്ങളും ഇതിലൂടെ ലഭ്യമാക്കും. വിഷൻ 2030 ൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായകരമാകുന്ന പദ്ധതി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News