റിയാദ്:സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

റിയാദ് പ്രവശ്യയിലെ അല്‍ഖര്‍ജില്‍ മൂന്ന് കൊറോണ വാര്‍ഡുകള്‍ രോഗികളുടെ കുറവ് കാരണം അടച്ച് പൂട്ടി.


രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ ഗണ്യമായ കുറവ് കാരണമാണ് ഈ വാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ട എന്ന തീരുമാനം എടുത്തതെന്ന് 
സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.


അല്‍ഖര്‍ജ് സിറ്റിയിലെ രണ്ട് ആശുപത്രികളിലായി പ്രവര്‍ത്തിച്ചിരുന്ന കൊറോണ വാര്‍ഡുകളാണ് അടച്ച് പൂട്ടുന്നത്.


കിംഗ്‌ ഖാലിദ് ഹോസ്പിറ്റല്‍,പ്രിന്‍സ് സുല്‍ത്താന്‍ ഹെല്‍ത്ത് സര്‍വീസ് സെന്‍റര്‍ എന്നീ ആശുപത്രികളിലെ കോവിഡ് 
വാര്‍ഡുകളാണ് അടച്ച് പൂട്ടിയത്.


Also Read:യുഎഇയിൽ പുതുതായി 391 പേർക്ക് കൊറോണ സ്ഥിരീകരിച്ചു..!


സൗദിയില്‍ രോഗ മുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്,ഓരോ ദിവസവും സൗദിയില്‍ രജിസ്റ്റര്‍ 
ചെയ്യുന്ന കൊറോണ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപെടുത്തുന്നത്.മൊത്തം 
രോഗികളില്‍ 90 ശതമാനം പേരും രോഗ മുക്തരായതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.


പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് ഏറെ ആശ്വാസം പകരുന്ന കണക്കുകളാണ് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടത്.