റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘനങ്ങൾക്ക് നിയമ നടപടി നേരിട്ട 9,576 വിദേശികളെ നാടുകടത്തിയതായി അധികൃതര്‍ അറിയിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ ഏഴു മുതൽ സെപ്റ്റംബർ 13 വരെയുള്ള ഒരാഴ്ചക്കുള്ളിലാണ് ഇത്രയും പേര്‍ക്കെതിരായ നടപടി വന്നത്.  ഇതേ കാലയളവിൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 15,812 ഓളം വിദേശികളെ നിയമ ലംഘനങ്ങൾക്ക് പുതിയതായി പിടികൂടിയതായും സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നബിദിനം പ്രമാണിച്ച് ഷാർജയിൽ 4 ദിവസം അവധി


നിലവിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായ 15,812 പേരില്‍ 9,801 പേർ സൗദി അറേബ്യയിലെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണെന്നാണ് റിപ്പോർട്ട്. കൂടാതെ അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 3,804  പേരും തൊഴിൽ നിയമ ലംഘകരായ 2,207 പേരും രാജ്യാതിർത്തി വഴി അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ 827 പേരെയും അറസ്റ്റ് ചെയ്തിരുന്നു. സൗദിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരില്‍ 61 ശതമാനം പേരും യമനികളും 18 ശതമാനം പേര്‍ എത്യോപ്യക്കാരും  21 ശതമാനം പേര്‍ മറ്റ് രാജ്യക്കാരുമാണെന്നാണ് റിപ്പോർട്ട്. 


Also Read: Budh Gochar 2023: 10 ​​ദിവസത്തിന് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും; ബുധ കൃപയാൽ ധനത്തിന്റെ പെരുമഴ!


ഇതിനു പുറമെ 45 പേർ സൗദിയിൽ നിന്നും അനധികൃതമായി  പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയും പിടിക്കപ്പെട്ടിരുന്നു.  താമസ, തൊഴിൽ നിയമ ലംഘകരെ കടത്തിക്കൊണ്ടു വരികയും നിയമ ലംഘകര്‍ക്ക് അഭയം നൽകുകയും ചെയ്തുവെണ്ണ കേസിലും 15 പേർ അറസ്റ്റിലായിട്ടുണ്ട്.  നിലവിൽ 44,016 നിയമ ലംഘകരാണ് ഇതുവരെ നടപടി ക്രമങ്ങൾക്ക് വിധേയരായിട്ടുള്ളത്. അതിൽ 36,701  പുരുഷന്മാരും 7,315 പേർ സ്ത്രീകളുമാണ്. ഇതിലെ 37,221 പേരുടെ യാത്രാ രേഖകൾ ശരിയാക്കുന്നതിനായി അവരവരുടെ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി അധികൃതർ ബന്ധപ്പെട്ടു വരികയാണ്. 2,017 പേരുടെ യാത്രാ നടപടികൾ പൂർത്തിയായിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.