റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിനായുള്ള പരിശോധന ആഭ്യന്തര മന്ത്രാലയം കർശനമായി തുടരുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ ഇരുപതിനായിരത്തോളം വിദേശ തൊഴിലാളികളാണ് അറസ്റ്റിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: താമസ സൗകര്യമൊരുക്കുന്നതിൽ പിഴവുണ്ടായാൽ ഹജ്ജ് തീർത്ഥാടകർക്ക് നഷ്ടപരിഹാരം നൽകും


ഫെബ്രുവരി എട്ട് മുതൽ 14 വരെയുള്ള കാലയളവിൽ 11,742 ഇഖാമ നിയമലംഘകരും 4,103 അതിർത്തി സുരക്ഷാ ചട്ട ലംഘകരും 3,354 തൊഴിൽ നിയമലംഘകരും പിടിയിലായിട്ടുണ്ട്. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 916 ആയിട്ടുണ്ട്. ഇവരിൽ 46 ശതമാനം യമനികളും 53 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണെന്നാണ് റിപ്പോർട്ട്. അതിർത്തി വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 101 പേരെ സുരക്ഷാ വകുപ്പ് പിടികൂടിയിട്ടുണ്ട്. 


Also Read: ബുധ-സൂര്യ സംയോഗത്തിലൂടെ സ്പെഷ്യൽ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സാമ്പത്തിക നേട്ടവും പുരോഗതിയും!


നിയമലംഘനങ്ങൾക്കായി നിലവിൽ വിവിധ ഘട്ടങ്ങളിലായി നിയമ നടപടികൾ നേരിടുന്നവരുടെ ആകെ എണ്ണത്തിൽ 52,411 പുരുഷന്മാരും 5,121 സ്ത്രീകളും ഉൾപ്പെടെ ആകെ 57,532 പേരാണുള്ളത്. 9,813 നിയമലംഘകരെ നാടുകടത്തി. 50,525 നിയമലംഘകരുടെ കേസ് യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ എംബസികളിൽ റഫർ ചെയ്തിട്ടുമുണ്ടെന്ന് അധികൃതർ അറിയിച്ചു.  1592 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണെന്നും. 


Read:  12 വർഷങ്ങൾക്ക് ശേഷമുള്ള വ്യാഴ-സൂര്യ സംഗമം; ഇവരുടെ തലവര മാറ്റും, വരുമാനം ഇരട്ടിക്കും!


 


ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.