റിയാദ്: സൗദി അറേബ്യയില്‍ മുന്‍ ഭാര്യയെ കൊന്ന   കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം. സൗദി പൗരനായ യുവാവിന്റെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ഇയാളുടെ ഭാര്യയായിരുന്ന യുവതിയെയാണ് വേഷംമാറിയെത്തി കൊലപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Kuwait News: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച നിയന്ത്രണത്തിൽ പ്രത്യേക ഇളവ് അനുവദിക്കില്ല


ഇരുവരും വിവാഹ മോചനം തേടിയിരുന്നു. ഇതിനുശേഷം മുന്‍വൈരാഗ്യം കൊണ്ട് പ്രതി ഇവരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇയാൾ പെണ്‍വേഷത്തിലെത്തിയാണ് കൊലപാതകം നടത്തിയത്. സംഭവം കഴിഞ്ഞു  നടത്തിയ അന്വേഷണത്തിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.  മാത്രമല്ല അന്വേഷണത്തില്‍ കുറ്റം തെളിയുകയും ചെയ്തിരുന്നു. വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെ തുടർന്ന് കേസിന്റെ അപ്പീലുകള്‍ ഉള്‍പ്പെടെ എല്ലാം പൂര്‍ത്തിയാകുകയും വധശിക്ഷ ശരിവെയ്ക്കുകയും തുടര്‍ നടപടികള്‍ക്ക് ശേഷം ശിക്ഷ നടപ്പാക്കാനുള്ള അന്തിമ അനുമതി ലഭിക്കുകയും ചെയ്തതിനു പിന്നാലെയാണ്  ശനിയാഴ്ച ശിക്ഷ നടപ്പിലാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ


സൗദിയിൽ വിദേശിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി


സൗദിയില്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി. യെമനി പൗരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സൗദി പൗരന്റെ വധശിക്ഷയാണ് നടപ്പിലാക്കിയത്. വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതിക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. ഇതിന്റെ തുടര്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കി അന്തിമ അനുമതി ലഭിച്ചതോടെയാണ് തിങ്കളാഴ്ച ജിദ്ദയില്‍ വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയില്‍ കഴിഞ്ഞ ആഴ്ച ഒരു പിഞ്ചു കുഞ്ഞിനെ കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ കേസിലും പിതാവിന്റെ വധശിക്ഷ നടപ്പാക്കിയിരുന്നു. സൗദി പൗരനായ ഹമദ് ബിന്‍ മുഹ്‍സിന്‍ ബിന്‍ മുഹമ്മദ് അല്‍ ഉതൈബിയെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.


Also Read: Gajakesari Yoga: വ്യാഴ-ചന്ദ്ര യുതി സൃഷ്ടിക്കും ഗജകേസരിയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപൂർവ്വ നേട്ടങ്ങൾ


ഇയാൾ സ്വന്തം മകന്‍ ഫവാസിനെ കുത്തിക്കൊല്ലുകയും മൃതദേഹം കുഴിച്ചിടുകയും ചെയ്തതിനായിരുന്നു അറസ്റ്റിലായത്.  വിചാരണയ്‍ക്കൊടുവില്‍ ക്രൂരമായ കൊലപാതകത്തിന് കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചു. പിന്നീട് അപ്പീല്‍ കോടതികള്‍ ഉള്‍പ്പെടെ ഈ വധശിക്ഷ ശരിവെക്കുകയും ശിക്ഷ നടപ്പാക്കുന്നതിനുള്ള വിവിധ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മക്ക പ്രവിശ്യയില്‍പെട്ട തായിഫില്‍ വെച്ച് ശിക്ഷ നടപ്പിലാക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.