റിയാദ്: പ്രാര്‍ത്ഥനകള്‍ക്ക് ഒടുവില്‍ സൗദി അറേബ്യയില്‍ മഴയെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനെതുടര്‍ന്ന്‍ സൗദി അറേബ്യയുടെ മധ്യ, കിഴക്കൻ പ്രവിശ്യകളിൽ ഇടിമിന്നലോട് കൂടിയ മഴയും ആലിപ്പഴ വർഷവും തണുത്ത കാറ്റും അനുഭവപ്പെട്ടു.


റിയാദിലെ പല ഭാഗത്തും ശനിയാഴ്ച രാത്രി മുഴുവൻ മഴ പെയ്തു. റിയാദ് നഗരത്തിലുൾപ്പെടെ ഞായറാഴ്ച പകലും മഴയുണ്ടായിരുന്നു. ഇടയ്ക്ക് മഴ തോർന്നെങ്കിലും ആകാശം മേഘാവൃതമായിരുന്നു. 


കനത്ത മഴയെ തുടര്‍ന്ന്‍ ഉച്ചനേരത്തും നഗരത്തെ കോടമഞ്ഞ് പൊതിയുകയും ചെയ്തു. ഇതോടെ ശരിക്കും നഗരം ഒന്ന് തണുത്തിട്ടുണ്ട്.


ഈ ആഴ്ചയിലെ മറ്റ് ദിവസങ്ങളിലും രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഇതേ കാലാവസ്ഥ തുടരുമെന്നാണ് അറബ് ഫെഡറേഷൻ ഫോർ സ്പേസ് സയൻസ് ആൻഡ് സൗദി ആസ്ട്രോണമി അംഗമം ഡോ. ഖാലിദ് അൽസഖ പറഞ്ഞു. 


റിയാദ് നഗരത്തിന്‍റെ അന്തരീക്ഷമാകെ നനഞ്ഞ അവസ്ഥയിൽ തുടരുകയാണ്.  മഴക്ക് വേണ്ടി പ്രാർഥിക്കണമെന്ന സൗദി ഭരണാധികാരി സൽമാൻ രാജാവ് ആഹ്വാനം അനുസരിച്ച് വ്യാഴാഴ്ച രാജ്യമാകെ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. 


ഒടുവില്‍ പ്രാര്‍ത്ഥനകള്‍ക്ക് ഫലമായി ശനിയാഴ്ച രാത്രിയോടെ മഴ വന്നെത്തുകയും ചെയ്തു.