കാലി സിറിഞ്ചുമായി Covid Vaccination നല്കിയ ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
മരുന്നില്ലാത്ത സിറിഞ്ചുമായി ‘വാക്‌സിന്‍ കുത്തിവെപ്പ്’ നടത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍....
Riyad: മരുന്നില്ലാത്ത സിറിഞ്ചുമായി ‘വാക്‌സിന്‍ കുത്തിവെപ്പ്’ നടത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍....
റിയാദിലാണ് ഏഷ്യന്‍ വംശജനായ ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്റ്റിലായത്. വാക്സിനേഷന്‍ (Covid Vaccination) നടന്നത് ഒരു മാസം മുന്‍പാണ് എങ്കിലും വാക്‌സിന്‍ കുത്തിവെയ്ക്കുന്നതിന്‍റെ വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിറിഞ്ചില്‍ വാക്‌സിനില്ലായിരുന്നുവെന്ന വിവരം പുറത്തറിഞ്ഞത്.
വീഡിയോ വൈറലായതോടെ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയും കുത്തിവെപ്പ് തട്ടിപ്പ് നടത്തിയ ഡോക്ടറെ കണ്ടെത്തുകയുമായിരുന്നു. റിയാദിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ സൗദി സ്വദേശിയാണ് വഞ്ചനയ്ക്കിരയായത്. ആളെ കണ്ടെത്തി ഉടന്‍തന്നെ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ നടത്തുകയും ചെയ്തു.
റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരുന്ന ഏഷ്യന്‍ വംശജനായ ആരോഗ്യപ്രവര്‍ത്തകനാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നതെന്ന് സൗദി ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് വ്യാപിക്കുന്ന ഇക്കാലത്ത് ഇത്തരം സംഭവങ്ങള്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: Covid Vaccine: 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് 1 മുതല്‍ വാക്‌സിന്‍ ...!!
സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും അവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സൗദി പോലീസും ആരോഗ്യവകുപ്പും അറിയിച്ചു. അറസ്റ്റിലായ ആരോഗ്യ പ്രവര്‍ത്തകനെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...