ജി​ദ്ദ: ഉം​റ തീ​ര്‍​ഥാ​ട​ക​ര്‍ക്ക്​ വി​പു​ല പ​രി​ര​ക്ഷ ന​ല്‍​കു​ന്ന ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ്​ പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തില്‍ വന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സൗ​ദി​യി​ലെ​ത്തു​ന്ന​ത് മു​ത​ല്‍ രാ​ജ്യം വി​ടു​ന്ന​തു​വ​രെ​യു​ള്ള കാ​ലയളവിലേയ്ക്കാണ് പ​ദ്ധ​തി ആ​നു​കൂ​ല്യം. ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ക്കു​പു​റ​മെ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​തു​വ​ഴി ല​ഭി​ക്കും. 


ഒരു മാസത്തേക്കുള്ള ഉംറ തീർഥാടക ഇൻഷുറൻസ് 189 സൗദി റിയാൽ(ഏകദേശം 3560 രൂപ) ആയിരിക്കും. ഇ​തു​വ​ഴി ഒ​രു ല​ക്ഷം റി​യാ​ല്‍ വ​രെ​യു​ള്ള ചി​കി​ത്സാ സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കും, കൂ​ടാ​തെ, അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ലും ദു​ര​ന്ത​ങ്ങ​ളി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ യാ​ത്ര​ക്കി​ടെ​യു​ണ്ടാ​കു​ന്ന അ​ടി​യ​ന്ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍​ക്കും ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ ല​ഭി​ക്കും. ഇ​തി​നു​പു​റ​മെ വി​മാ​നം വൈ​കു​ന്ന​തി​ന് 500 റി​യാ​ല്‍ വ​രെ​യും, യാ​ത്ര റ​ദ്ദാ​ക്കി​യാ​ല്‍ 5000 റി​യാ​ല്‍ വ​രെ​യും, തീ​ര്‍​ഥാ​ട​ക​ന്‍ മ​ര​ണ​പ്പെ​ട്ടാ​ല്‍ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​ന്‍ 10,000 റി​യാ​ല്‍ വ​രെ​യും അ​പ​ക​ട​മ​ര​ണ​ത്തി​ന് ഒ​രു ല​ക്ഷം റി​യാ​ല്‍ വ​രെ​യും ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.


കൂ​ട്ട അ​ത്യാ​ഹി​ത​മു​ണ്ടാ​യാ​ല്‍ 380 ല​ക്ഷം റി​യാ​ല്‍ വ​രെ​യാ​ണ്​ മൊ​ത്തം പ​രി​ര​ക്ഷ ല​ഭി​ക്കു​ക. കൂ​ടാ​തെ, എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ല്‍ ദീ​ര്‍​ഘ​നേ​രം കാ​ത്തി​രി​ക്കേ​ണ്ട​തി​നും, ബാ​ഗേ​ജ് ന​ഷ്​​ട​പ്പെ​ടു​ന്ന​തി​നും ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ ല​ഭി​ക്കും. ഒ​രു​മാ​സ കാ​ലാ​വ​ധി​യു​ള്ള പോ​ളി​സി ആ​വ​ശ്യ​മെ​ങ്കി​ല്‍ ദീ​ര്‍ഘി​പ്പി​ക്കു​വാ​നും സൗ​ക​ര്യ​മു​ണ്ട്. 


തീർഥാടക ഇൻഷുറൻസിന് സൗദി ഹജ്ജ്, ഉംറ വിഭാഗം കോ-ഓപ്പറേറ്റീവ് ഇൻഷുറൻസ് കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചു. 


ഉംറ തീർഥാടകർക്ക് സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബെൻതിൻ അറിയിച്ചു.