ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ 93ാം ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തിന്റെ ഭാ​ഗ​മായി രാ​ജ്യ​ത്തിന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ വ്യോ​മ, നാ​വി​ക അഭ്യാ​സ ​പ്ര​ക​ട​ന​ങ്ങ​ളും പ്ര​ദ​ർ​ശ​നങ്ങ​ളും അ​ര​ങ്ങേ​റു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യിച്ചിട്ടുണ്ട്. സൗ​ദി​യു​ടെ ടൈഫൂ​ൺ, എ​ഫ് 15 എ​സ്, എ​ഫ് 15 സി ​വി​മാ​ന​ങ്ങ​ൾ, ടൊ​ർ​ണാ​ഡോ ഉ​പ​യോ​ഗിച്ച് റോ​യ​ൽ സൗ​ദി എ​യ​ർ​ഫോ​ഴ്‌​സ് എ​യ​ർ ഷോ​ക​ൾ ന​ട​ത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് പുതിയ ചാനൽ വരുന്നു


റി​യാ​ദ്, ദ​ഹ്‌​റാ​ൻ, ജി​ദ്ദ, ദ​മ്മാം, അ​ൽ​ജൗ​ഫ്, ജു​ബൈ​ൽ, അ​ൽ​അ​ഹ്സ, ത്വാ​ഇ​ഫ്, അ​ൽ​ബാ​ഹ, ത​ബൂ​ക്ക്, അ​ബ​ഹ, അ​ൽ​ഖോ​ബാ​ർ, ഖ​മീ​സ് മു​ശൈ​ത് എന്നീ 13 ന​ഗ​ര​ങ്ങ​ളി​ലാ​യി​രി​ക്കും പ്ര​ക​ട​നം നടക്കുക.  ഇത് കൂടാതെ സൗ​ദി ഫാ​ൽ​ക്ക​ൺ​സ് ടീ​മും രാ​ജ്യ​ത്തെ നി​ര​വ​ധി ന​ഗ​ര​ങ്ങ​ളി​ൽ എ​യ​ർ ഷോ​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. റോ​യ​ൽ സൗ​ദി നാ​വി​ക​സേ​ന​യു​ടെ കീ​ഴി​ൽ ദ​മ്മാം, ജി​ദ്ദ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​റൈ​ൻ സെ​ക്യൂ​രി​റ്റി ഗ്രൂ​പ്പിന്റെ നാ​വി​ക ക​പ്പ​ലു​ക​ളും ബോ​ട്ടു​ക​ളും ഉ​പ​യോ​ഗി​ച്ച് നേ​വ​ൽ പ​രേ​ഡു​ക​ളും പ്ര​ദദ​ർ​ശ​ന​ങ്ങ​ളും ന​ട​ത്തുമെന്നും ഒപ്പം റി​യാ​ദി​ൽ നാ​വി​ക​സേ​നാ റൈ​ഡ​ർ​മാ​രു​ടെ പ​രേ​ഡും ഉ​ണ്ടാ​യി​രി​ക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.


Also Read: ദുബായിൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; പിടികൂടിയത് 13 ടൺ മയക്കുമരുന്ന് ഗുളികകൾ!


ജി​ദ്ദ വാ​ട്ട​ർ ഫ്ര​ണ്ട് ക​ട​ൽ​ത്തീ​ര​ത്ത് നാ​വി​ക ക​പ്പ​ലു​ക​ളു​ടെ പരേ​ഡ്,  ഹെ​ലി​കോ​പ്ട​റു​ക​ളു​ടെ എ​യ​ർ ഷോ, ​സൈ​നി​ക വാ​ഹ​ന​ങ്ങ​ളു​മാ​യു​ള്ള പ​രേ​ഡ്, സ്പെ​ഷ്യ​ൽ മ​റൈ​ൻ സെ​ക്യൂ​രി​റ്റി ഗ്രൂ​പ് ബോ​ട്ടു​ക​ളു​ടെ പ​രേഡ്, കാ​ലാ​ൾ​പ്പ​ട, കു​തി​ര​പ്പ​ട പ​രേ​ഡ്, ആ​യു​ധ​ങ്ങ​ളു​ടെ​യും ഉപ​ക​ര​ണ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ​വയും ഒ​രു​ക്കി​യി​ട്ടു​ണ്ട്.  ജു​ബൈ​ലി​ലെ ഫ​നാ​തീ​ർ ബീ​ച്ചി​ൽ നാ​വി​ക ബോ​ട്ടു​ക​ളും മി​ലി​ട്ട​റി സ്‌കി​ൽ​സ് വി​ഭാ​ഗ​വും ന​ട​ത്തു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ സൗ​ദി പ​താ​ക​യുമാ​യി ഹെ​ലി​കോ​പ്ട​റു​ക​ളു​ടെ എ​യ​ർ ഷോ ഉണ്ടാകും.  ​ഒപ്പം സൈ​നി​ക വാ​ഹ​ന​ങ്ങ​ളു​ടെ മാ​ർച്ച് എ​ന്നി​വയും ന​ട​ക്കും. റൈ​ഡ​ർ​മാ​ർ, ആ​യു​ധ​ങ്ങ​ൾ, സൈ​നി​ക യ​ന്ത്ര​​ങ്ങ​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ന് പു​റ​മേ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.