ഈ വർഷത്തെ സുരക്ഷയ്ക്കുള്ള അന്താരാഷ്ട്ര അവാർഡ് സ്വന്തമാക്കി സൗദി റെയിൽവേ.  ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലാണ് അവർഡിനായി സൗദി റെയിൽവേയെ തിരഞ്ഞെടുത്തത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

സുരക്ഷ, ആരോഗ്യം, പാരിസ്ഥിതിക അപകട സാധ്യതകൾ എന്നിവ വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത്.  കമ്പനി സ്വീകരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്.  


Also read:  പടിയിറങ്ങലിൽ ധോണി പങ്കുവെച്ച പാട്ട് ഇതാണ്..!  


ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ രണ്ടാമത്തെ അവാർഡിനാണ് സൗദി റെയിൽവേയെ തിരഞ്ഞെടുത്തത്.  അന്താരാഷ്ട്ര സുരക്ഷാ നിയമങ്ങൾ പാലിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.    ഈ അവാർഡ് ആരോഗ്യ  സുരക്ഷാ നടപടികൾ വികസിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുന്നതാണെന്ന് സൗദി റെയിൽവേ സിഇഒ അറിയിച്ചു.  


രാജ്യത്തെ റെയിൽവെ ശൃംഖല പ്രവർത്തിപ്പിക്കുന്നതിന് ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളാണ് കമ്പനി ഉപയോഗപ്പെടുത്തുന്നതെന്നും തന്ത്രപരമായ പദ്ധതികൾ  നടപ്പാക്കുന്നതിൽ കമ്പനി മുൻപന്തിയിൽ നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.