Saudi Covid Restrictions: നിയന്ത്രണങ്ങൾ നീക്കി; യാത്രാക്കാർക്ക് ക്വറന്റൈൻ ചാർജ്ജ് തിരിച്ചുനൽകാൻ വിമാന കമ്പനികളോട് സൗദി സിവിൽ ഏവിയേഷൻ
Covid Restrictions: സൗദിയില്‍ കൊവിഡുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന ഏകദേശം എല്ലാ നിയന്ത്രണങ്ങളും റദ്ദാക്കിയിരിക്കുകയാണ്.
റിയാദ്: Covid Restrictions: സൗദിയില്‍ കൊവിഡുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന ഏകദേശം എല്ലാ നിയന്ത്രണങ്ങളും റദ്ദാക്കിയിരിക്കുകയാണ്. ഹജ്ജ്, ഉംറ എന്നിവയ്ക്ക് സൗദിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ജോലിക്കായി പോകുന്ന പ്രവാസികള്‍ക്കും ഏറെ ആശ്വാസകരമായിരിക്കുകയാണ് ഈ തീരുമാനം.
ഇതിന്റെ അടിസ്ഥാനത്തിൽ ഇനി സൗദിയില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. ഒപ്പം മാസ്‌കും വേണ്ട. കൂടാതെ പള്ളികളില്‍ അകലം പാലിക്കണമെന്ന നിര്‍ദേശവും റദ്ദാക്കിയിട്ടുണ്ട്. അധികൃതരുടെ നിർദ്ദേശമനുസരിച്ച് ഇനി കടുത്ത നിയന്ത്രണങ്ങള്‍ വേണ്ട എന്നാണ്.
ഇനിയും കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നത് സാമ്പത്തികമായി തകര്‍ക്കുമെന്ന് പല രാജ്യങ്ങളിലേയും വിപണി നിരീക്ഷകര്‍ നിർദ്ദേശിച്ചിരുന്നു. കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ സമ്പൂര്‍ണ അടച്ചിടലാണ് മിക്ക രാജ്യങ്ങളും നടത്തിയത് എങ്കിലും രണ്ടാംഘട്ടത്തില്‍ രോഗ വ്യാപനമുള്ള പ്രദേശങ്ങള്‍ മാത്രം അടച്ചിട്ടാല്‍ മതി എന്ന നിലയിലേക്ക് മാറുകയായിരുന്നു. രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും നീക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
കോവിഡ് കേസുകൾ കുറയാൻ തുടങ്ങിയതോടെ നിയന്ത്രണം ഘട്ടങ്ങളായി നീക്കാന്‍ സൗദി ഭരണകൂടം തുടങ്ങിയിരുന്നു. ചില നിയന്ത്രണങ്ങള്‍ ഇതുവരെ തുടര്‍ന്നിരുന്നുവെങ്കിലും ഇപ്പോള്‍ നിയന്ത്രണങ്ങളെല്ലാം പൂര്‍ണമായി നീക്കിയിരിക്കുകയാണ്.
കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നീക്കിയെന്ന് ഇന്നലെ വൈകിട്ടാണ് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. പൊതു സ്ഥലങ്ങളില്‍ ഇനി മുതല്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ സൗദിയിലെത്തിയാല്‍ ക്വാറന്റൈനുമുണ്ടാകില്ലയെന്ന രണ്ടു തീരുമാനങ്ങളും അക്ഷരാർത്ഥത്തിൽ പ്രവാസികൾക്ക് ഏറെ ആശ്വാസമാണ്.
Also Read: Viral Video: ചീറ്റപ്പുലിയില്‍ നിന്നും ജീവന്‍ രക്ഷിക്കാന്‍ പായുന്ന മാന്‍, ഒടുവില്‍..!
മക്കയിലും മദീനയിലുമെത്തുന്ന തീര്‍ഥാടകരുടെ സൗകര്യം കൂടി പരിഗണിച്ചാണ് സൗദി ഈ പുതിയ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വാക്‌സിന്‍ എടുത്തവര്‍ക്ക് കോവിഡില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
ഇതിനിടയിൽ സൗദി അറേബ്യയിലേക്ക് വരുന്ന യാത്രക്കാരിൽ നിന്ന് ക്വാറന്റീൻ പാക്കേജ് സഹിതമുള്ള ടിക്കറ്റ് നിരക്ക് ഈടാക്കിയ എയര്‍ലൈന്‍ കമ്പനികള്‍ (Airlines) ക്വാറന്റൈന്‍ പണം തിരിച്ചുനല്‍കണമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി (Saudi Civil Aviation Authority) ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല എല്ലാ കമ്പനികളും ഈ നിര്‍ദേശം പാലിക്കണമെന്നും വ്യവസ്ഥ ലംഘിച്ചാല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.