Jeddah: Covid നിയന്ത്രണങ്ങള്‍ കൂടുതല്‍  കര്‍ശനമാക്കി  സൗദി അറേബ്യ,  രാജ്യത്തെ  പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ വാക്സിനെടുത്തവര്‍ക്ക് മാത്രമേ പ്രവേശനം  അനുവദിക്കൂ..


COMMERCIAL BREAK
SCROLL TO CONTINUE READING

ആഗസ്റ്റ്‌ 1 മുതലാണ്‌ ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്.  കൂടാതെ, കോവിഡ്  സുഖപ്പെട്ടവര്‍ക്കും പ്രവേശനാനുമതി ലഭിക്കും.  മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.  


കോവിഡ്  വാക്സിന്‍  (Covid Vaccine)എടുക്കത്തവര്‍ക്ക്  വാണിജ്യ കേന്ദ്രങ്ങള്‍, മാളുകള്‍, മൊത്ത, ചില്ലറ വില്‍പന ശാലകള്‍, പൊതുമാര്‍ക്കറ്റുകള്‍, റസ്റ്റോറന്‍റുകള്‍, കഫേകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, വനിത ബ്യൂട്ടി സലൂണുകള്‍ എന്നീ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ സാധിക്കുകയില്ല. 


പൊതുജനാരോഗ്യം നിലനിര്‍ത്താനും ജനങ്ങളെ എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേയ്ക്ക് മടക്കാനുള്ള  ശ്രമത്തിന്‍റെ ഭാഗമായാണ് ഈ നടപടികള്‍.  


Also Read: Saudi: വിദേശ യാത്രക്ക്​ രണ്ട്​ ഡോസ്​ വാക്​സിന്‍ നിര്‍ബന്ധമാക്കി സൗദി


കോവിഡ്  വ്യാപനം നിയന്ത്രിക്കുന്നതിനായി വാക്സിനേഷന്  ഏറെ പ്രാധാന്യമാണ് രാജ്യം നല്‍കുന്നത്.  സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരേപോലെ വാക്സിനേഷന്‍ നടപ്പാക്കുകയാണ് ഈ അവസരത്തില്‍ സൗദി.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.