ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ ബ്രാൻഡ് അംബാസിഡർ സ്ഥാനം ഏറ്റെടുത്ത് ബോളിവുഡ് സൂപ്പര്‍സ്റ്റാർ  ഷാരൂഖ് ഖാൻ. യു.എ.ഇ.യിലെയും മെന മേഖലയിലെയും പ്രമുഖ ആരോഗ്യസേവന ദാതാക്കളാണ് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്. ഇതാദ്യമായിയാണ് കിംഗ് ഖാൻ' ആരോഗ്യ രംഗത്ത്  ബ്രാൻഡ് അംബാസിഡർ സ്ഥാനം ഏറ്റെടുക്കുന്നത്. അബുദാബിയിൽ വെച്ച് നടന്ന ചടങ്ങിലാണ് ഷാരൂഖ് ഖാനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത്. ബുര്‍ജീല്‍ ഹോൾഡിംഗ്‌സിന്‌  വേണ്ടി മേഖലയിലുടനീളം പരസ്യ പ്രചാരണത്തിനായി ഷാരൂഖ് ഖാൻ എത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

 അന്താരാഷ്ട്രതലത്തില്‍ ഷാരൂഖിനുള്ള വലിയ സ്വീകാര്യതയും വിശ്വാസ്യതയും ഗ്രൂപ്പിന്റെ വരും പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പാണ് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്. നിലവിൽ ഈ ഗ്രൂപ്പിന്റെ കീഴിൽ മെന മേഖലയില്‍ 39 ആശുപത്രികളും മെഡിക്കൽ സെന്ററുകളുമാണുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലുടനീളം ആശുപത്രി ശൃംഖല വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന  ബുര്‍ജീല്‍ ഹോൾഡിംഗ്‌സ് മെഡിക്കല്‍ ഗവേഷണരംഗത്തും പ്രവർത്തനം വിപുലമാക്കി കൊണ്ടിരിക്കുകയാണ്.


ALSO READ: ഉംറ തീർത്ഥാടകർക്ക് രാജ്യത്തെ ഏത്‌ വിമാനത്താവളത്തിലും വന്നിറങ്ങാം: സൗദി


ആരോഗ്യസേവനം നമുക്കെല്ലാവര്‍ക്കും ആവശ്യമുള്ളതും അനുഭവിക്കാനാകുന്നതുമായ മേഖലയാണെന്നും  ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ സന്ദര്‍ശനവും ഡോ. ഷംഷീർ വയലിന്റെ വാക്കുകളും ഉള്‍ക്കാഴ്ചയുളവാക്കുന്നതും പ്രചോദനപരവുമാണെന്നും ഷാരൂഖ് ഖാൻ ചടങ്ങിൽ പറഞ്ഞു.   "സമര്‍പ്പണത്തോടെയും അഭിമാനത്തോടെയും ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെ കാണാനായത് മികച്ച അനുഭവമായി. ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി എന്ന തത്വം ഏറ്റെടുത്താണ് അവരുടെ പ്രവർത്തനം. അങ്ങനെയുള്ള ഒരു സ്ഥാപനത്തിന്റെ  ഭാഗമാകുകയെന്നത് കൂടുതല്‍ ഊര്‍ജം പകരുന്നു"വെന്ന് ഷാരൂഖ് ഖാൻ പറഞ്ഞു.


'ലോകമെങ്ങും ആരാധകരുള്ള വ്യക്തിത്വത്തിനുടമയാണ്  ഷാരൂഖെന്നും ജനജീവിതം കൂടുതല്‍ മനോഹരമാക്കുകയെന്ന പൊതുലക്ഷ്യത്തിലാണ് അദ്ദേഹവും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സും പ്രവര്‍ത്തിക്കുന്നതെന്നും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും സി.ഇ.ഒയുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. "ഷാരൂഖിന്റ ജീവിത ദര്‍ശനങ്ങളും വ്യക്തിത്വവും ബുര്‍ജീല്‍ ഹോള്‍ഡി്ങ്‌സ് ബ്രാന്‍ഡിലും പ്രതിഫലിക്കും. ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യപരിരക്ഷയിലൂടെ സമൂഹത്തെ സേവിക്കാന്‍ ഈ പങ്കാളിത്തം ഞങ്ങളെ പ്രചോദിപ്പിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.  സൗദി അറേബ്യയിലേക്കും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഉടന്‍ വ്യാപിപ്പിക്കാനുള്ള ബുർജീൽ ഹോൾഡിംഗ്‌സ് തീരുമാനത്തിന് പിന്നാലെയാണ് പുതിയ ബ്രാൻഡ് അംബാസിഡർ നിയമനം. 2030-ഓടെ ഒരു ബില്യണ്‍ യു.എസ് ഡോളര്‍ നിക്ഷേപം സൗദിയിൽ നടത്താനുള്ള സാധ്യതകളാണ് ഗ്രൂപ്പ് പരിഗണിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ