Sharjah International Book Fair 2024: ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു
Book release ceremony: മാനവ രാശിയുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശനത്തെ ലോകജനഹൃദയങ്ങളിൽ എത്തിക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെയാണ് പുസ്തകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നതെന്ന് രചയിതാക്കൾ അഭിപ്രായപ്പെട്ടു.
ഷാർജ: ഡോ. പ്രകാശ് ദിവാകരനും ഡോ. സുരേഷ് കുമാർ മധുസൂദനനും ചേർന്ന് രചിച്ച "Harmony Unveiled: Sree Narayana Guru's Blueprint for Word Peace and Progress" എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്തു. ഏരീസ് ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ സോഹൻ റോയ് ആണ് പുസ്തക പ്രകാശനം നിർവഹിച്ചത്.
ഇറാം ഹോൾഡിംഗ്സ് ചെയർമാൻ ഡോ. സിദ്ദിഖ് അഹമ്മദിന് പുസ്തകം കൈമാറി കൊണ്ടാണ് പ്രകാശന ചടങ്ങ് നടത്തിയത്. ലിപി പബ്ലിക്കേഷൻസ് ആണ് പുസ്തകത്തിൻ്റെ പ്രസാധകർ. ഐഡിഎം ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ സിഇഒ ആൻഡ് ചെയർമാൻ ഡോ. വി. ജനഗൻ, പ്രൊഫസർ ഡോ. പ്രകാശ് ദിവാകരൻ, ഭാസ്കർ രാജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ALSO READ: നാലാമത് റെഡ് സീ ഫിലിം ഫെസ്റ്റിവൽ ജിദ്ദയിൽ; ഡിസംബർ 5 മുതൽ 14 വരെ
ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന മനുഷ്യത്വപരമല്ലാത്ത പ്രവർത്തികളിൽ നിന്ന് ലോക ജനതതെ നൻമയിലേയ്ക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ മാനവ രാശിയുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശനത്തെ ലോകജനഹൃദയങ്ങളിൽ എത്തിക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെയാണ് പുസ്തകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നതെന്ന് രചയിതാക്കൾ അഭിപ്രായപ്പെട്ടു.
വരും നാളുകളിൽ ഗുരുവിനെ അറിയുവാനും ഗുരുവിൻ്റെ സന്ദേശങ്ങളും ദർശനവും ലോക ശാന്തിയ്ക്ക് എത്ര മാത്രം പ്രധാനമാണ് എന്ന് വ്യക്തമാക്കാനുമാണ് ഈ പുസ്തകം രചിക്കപ്പെട്ടത്, അത് വഴി ഗുരുവിനെ അറിയാനും കലുഷിതമായ ലോകത്ത് സമാധാനത്തിനുള്ള ഫലപ്രദമായ പരിഹാരങ്ങൾ തേടുന്നതിനുള്ള ദർശനവും സന്ദേശങ്ങളുമാണ് ഈ പുസ്തകത്തിൽ ഉടനീളം.
ഗുരുവിന്റെ ജീവിതരേഖയിലെ അടയാളമായ സാഹോദര്യം, അറിവ്, അനുകമ്പ, ജ്ഞാനം, പുരോഗതി, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മൂല്യങ്ങളുടെ പ്രാധാന്യം പുസ്തകത്തിലൂടെ പ്രതിഫലിപ്പിക്കുന്നു. "ഒരു പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്നു" എന്ന പ്രമേയം ഉയർത്തി കൊണ്ടാണ് 43-ാം ഷാർജ അന്തരാഷ്ട്ര പുസ്തക മേള (എസ്.ഐ. ബി.എഫ് 2024) ഷാർജ എക്സ്പോ സെൻ്ററിൽ സംഘടിപ്പിക്കുന്നത്.
ഷാർജ പുസ്തകമേളയുടെ മുഖ്യ അകർഷണം ലോകമെമ്പാടുമുള്ള ആയിരകണക്കിന് എഴുത്തുകരയെയും കലാകരൻമാരെയും ഒന്നിപ്പിക്കുക എന്നതാണ്. 122 രാജ്യങ്ങളിൽ നിന്നുള്ള 2522 പ്രസാധകരും പ്രദർശകരും 400 എറെ എഴുത്തുകാരും അവരുടെ ഏറ്റവും പുതിയ കൃതികളുമായി മേളയിൽ സംബന്ധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.