Smart Travel: മുഖം നോക്കി ആളെ തിരിച്ചറിയാനുള്ള സ്മാര്‍ട്ട് ട്രാവല്‍ സംവിധാനവുമായി Dubai Airport
ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായ Dubai Airport, Smart Travel സംവിധാനം നടപ്പാക്കി.
Dubai: ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായ Dubai Airport, Smart Travel സംവിധാനം നടപ്പാക്കി.
പാസ്പോര്‍ട്ടോ മറ്റ് രേഖകളോ ഇല്ലാതെ തന്നെ യാത്ര ചെയ്യുവാന്‍ സാധിക്കുംവിധമുള്ള face Recognition സംവിധാനമാണ് Dubai Airportല്‍ നടപ്പാക്കിയിരിയ്ക്കുന്നത്. പാസ്പോര്‍ട്ട് പരിശോധനയ്ക്ക് പകരം ഫെയ്സ് റെക്കഗ്നിഷന്‍ (face Recognition - മുഖ പരിശോധന) വഴി യാത്രക്കാരെ തിരിച്ചറിയാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. പൈലറ്റ് അടിസ്ഥാനത്തില്‍ 'Smart Travel' സംവിധാനത്തിന്‍റെ പരീക്ഷണം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഇത് ഔപചാരികമായി ആരംഭിച്ചത്.
മുഖം , ഐറിസ് (കണ്ണിലെ കൃഷ്ണമണി) എന്നിവയാണ് യാത്രക്കാരെ തിരിച്ചറിയാന്‍ Smart Travel സംവിധാനം ഉപയോഗപെടുത്തുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് യാത്രക്കാർക്ക് ഇപ്പോൾ അവരുടെ യാത്രാ വിവരങ്ങൾ പരിശോധിക്കാനും ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനും ലോഞ്ച് സൗകര്യങ്ങളിൽ പ്രവേശിക്കാനും കഴിയും. വിമാനത്താവളത്തിലൂടെ സഞ്ചരിക്കാനും വിമാനങ്ങളിൽ കയറാനും ഈ ബയോമെട്രിക് തിരിച്ചറിയൽ തന്നെ മതിയെന്നതാണ് ഈ സംവിധാനം നല്‍കുന്ന ഏറ്റവും വലിയ നേട്ടം.
ദുബായ് വിമാനത്താവളങ്ങളുടെ Arrival, Departure ഹാളുകളിൽ ഇത്തരം സൗകര്യമുള്ള 122 സ്മാർട്ട് ഗേറ്റുകൾ നവീകരിച്ചതായും അതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് യാത്രാ രേഖകളുടെ ആവശ്യമില്ലാതെ Smart Travel സംവിധാനത്തിലൂടെ യാത്ര പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...