Marriage Twist: വീട്ടുകാരറിയാതെ യുവാവിന്റെ വിവാഹം, ആറു വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍റെ ഭാര്യയെ കണ്ട് ഞെട്ടി പിതാവ്, വിവാഹത്തില്‍ വമ്പന്‍ ട്വിസ്റ്റ്
വീട്ടുകാരറിയാതെ രഹസ്യ വിവാഹം നടത്തിയ യുവാവ് 6 വര്‍ഷത്തിനുശേഷം തന്‍റെ ഭാര്യയുടെ ഫോട്ടോ പിതാവിനെ കാണിച്ചു, ഒടുവില്‍ വിവാഹ മോചനവും...
Riyad: വീട്ടുകാരറിയാതെ രഹസ്യ വിവാഹം നടത്തിയ യുവാവ് 6 വര്‍ഷത്തിനുശേഷം തന്‍റെ ഭാര്യയുടെ ഫോട്ടോ പിതാവിനെ കാണിച്ചു, ഒടുവില്‍ വിവാഹ മോചനവും...
സൗദി സ്വദേശിയായ യുവാവാണ് പ്രേമവിവാഹം കഴിച്ച് പെട്ടുപോയത്. വിവാഹം കഴിച്ച് 6 വര്‍ഷങ്ങള്‍ക്കുശേഷമാണ് യുവാവ് പിതാവിനെ തന്‍റെ ഭാര്യയുടെ ഫോട്ടോ കാണിച്ചത്. പിതാവ് മരുമകളുടെ ഫോട്ടോ കണ്ടതോടെ മറ്റൊരു കഥയുടെ ചുരുള്‍ അഴിയുകയായിരുന്നു. പിതാവ് പത്ത് വര്‍ഷം മുന്‍പ് രഹസ്യമായി വിവാഹം ചെയ്ത സ്ത്രീയെയാണ് മകന്‍ വിവാഹം ചെയ്തത്...!! ഇതറിഞ്ഞതോടെ യുവാവ് വിവാഹ മോചനത്തിനായി കോടതിയില്‍ എത്തി.
Also Read: Brother Marries Own Sister: സ്വന്തം സഹോദരിയെ വിവാഹം കഴിച്ച് സഹോദരന്‍, കാരണമറിഞ്ഞാല്‍ ഞെട്ടും.
സൗദി സ്വദേശിയായ യുവാവാണ് പിതാവിന്‍റെ മുന്‍ഭാര്യയെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു കുട്ടിയുമുണ്ട്.
ആറ് വര്‍ഷം മുന്‍പ് യുവാവ് യുവതിയെ പ്രണയിക്കുകയും മിസ്യാര്‍ ഉടമ്പടി പ്രകാരം വിവാഹം ചെയ്യുകയുമായിരുന്നു. എന്നാല്‍, പ്രേമവിവാഹമായിരുന്നതിനാല്‍ വിവാഹത്തെ കുറിച്ച് യുവാവ് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ല. വിവാഹത്തിന് ആറു വര്‍ഷമായപ്പോള്‍ താന്‍ വിവാഹിതനായ വിവരം കുടുംബാംഗങ്ങളോട് പറയാന്‍ യുവാവ് തീരുമാനിച്ചു.
ഈ വിവരം അറിയിക്കാനായി അദ്ദേഹം മൂന്നാമതൊരാളെ ഭാര്യയുടെ ഫോട്ടോയുമായി വീട്ടിലേക്ക് അയച്ചു. ഭാര്യയെ പരിചയപ്പെടുത്തി നല്‍കാനായിരുന്നു ഇത്.
എന്നാല്‍, പ്രതീക്ഷിച്ച പ്രതികരണം ആയിരുന്നില്ല ലഭിച്ചത്. മകന്‍റെ ഭാര്യയെ കണ്ട് പിതാവ് ഞെട്ടി.
പത്ത് വര്‍ഷം മുന്‍പ് മിസ്യാര്‍ ഉടമ്പടി പ്രകാരം ഇതേ യുവതിയെ വിവാഹം ചെയ്തിരുന്നെന്നും കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഇരുവരും പിരിഞ്ഞതായും പിതാവ് അറിയിച്ചതോടെ മകന്‍ വിവാഹ മോചനത്തിന് തീരുമാനിക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നു.
സുന്നി ഇസ്ലാം മത വിഭാഗത്തിലെ ഒരു തരം വിവാഹ ഉടമ്പടിയാണ് മിസ്യാര്‍ വിവാഹം. സാധാരണ മുസ്ലിം വിവാഹങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാകേണ്ട അവകാശങ്ങള്‍ സ്ത്രീ തന്നെ ഉപേക്ഷിക്കുന്നതാണ് ഈ വിവാഹത്തിന്‍റെ പ്രത്യേകത. വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹിതരാകാത്ത സ്ത്രീകളാണ് ഈ ഉടമ്പടിയില്‍ ഏര്‍പ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...