കൊച്ചി: യുഎഇയിൽ ശക്തമായി തുടരുന്ന മഴയുടെ പശ്ചാത്തലത്തിൽ ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈ ദുബായി FZ 454, ഇൻഡിഗോ 6E 1475, EK 533 എന്നീ വിമാനങ്ങളാണ് തങ്ങളുടെ യാത്ര റദ്ദാക്കിയത്. മഴ മുന്നറിയിപ്പുള്ളതിനാൽ യാത്രക്കാർക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മഴ മൂലം ദുബായ് ടെർമിനലിൽ വെള്ളം കയറിയിരിക്കുകയാണ്. ഇതോടെ വിമാനങ്ങൾ ഇറക്കാനോ, ടേക്ക് ഓഫിനോ പറ്റാത്ത സാഹചര്യമുണ്ട്. മഴയുടെ സാഹചര്യം നിലവിലെ അവസ്ഥ എന്നിവ കണക്കാക്കിയ ശേഷമായിരിക്കും. ഇനി ഫ്ലൈറ്റുകൾ ക്രമീകരിക്കുക.


മഴയുടെ ശക്തി നിലവിൽ കുറവാണെന്നാണ് റിപ്പോർട്ട്. നിലവിൽ അൽ ഐനിൽ മാത്രമാണ് റെഡ് അലർട്ടുള്ളത്. മറ്റിടങ്ങളിൽ ഉണ്ടായിരുന്ന അലർട്ടുകൾ പിൻവലിച്ചു കഴിഞ്ഞു.  അജ്മാൻ, റാസൽ ഖൈമ, ഷാർജ എന്നിവിടങ്ങളിൽ മഴയുടെ ശക്തി ചുരുങ്ങി കഴിഞ്ഞു. താമസിക്കാതെ തന്നെ പുതുക്കിയ ഫ്ലൈറ്റ് സമയങ്ങൾ അറിയിക്കും എന്ന് വിമാനക്കമ്പനികൾ വ്യക്തമാക്കി.  



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.