Canadian Colleges : കാനഡയിൽ മൂന്ന് കോളേജുകൾ പൂട്ടി; വഴിയാധാരമായി 2,000ത്തോളം ഇന്ത്യൻ വിദ്യാർഥികൾ
Montreal City യിലെ മൂന്ന് കോളേജികളാണ് യാതൊരു മുന്നറിയിപ്പും നൽകാതെ പൂട്ടിയത്.
മോൺട്രിയാൽ : വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകാതെ കാനഡയിൽ മൂന്ന് കോളേജുകൾ പൂട്ടി. ഇതെതുടർന്ന് 2,000ത്തോളം ഇന്ത്യൻ വിദ്യാർഥികളാണ് പെരുവഴിയിൽ ആയിരിക്കുന്നത്. ക്യുബെക്ക് പ്രവശ്യയിലെ (Quebec Province)മോൺട്രിയാൽ സിറ്റിയിലെ മൂന്ന് കോളേജുകളാണ് യാതൊരു മുന്നറിയിപ്പും നൽകാതെ പൂട്ടിയത്. സംഭവത്തിൽ വിദ്യാർഥികൾക്ക് വേണ്ടി ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപ്പെട്ടു.
മോൺട്രിയാലിലെ എം കോളേജ്, ഷെർബ്രൂക്കിലെ സിഡിഇ കോളേജ്, ലോങ്യുയില്ലിലെ സിസിഎസ്ക്യു കോളേജുകളാണ് യാതൊരു മുന്നറിയിപ്പും നൽകാതെ അടച്ച് പൂട്ടിയത്. പണം നൽകുന്നവർക്കുള്ള സുരക്ഷിതത്വം പാലിക്കാതെയാണ് കോളേജിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്. മൂന്ന് കോളേജും തങ്ങളുടെ പാപ്പരത്തം സമർപ്പിക്കുകയും ചെയ്തു.
ALSO READ : Canada | ഞെട്ടിച്ച് ട്രൂഡോ: കടുത്ത നടപടി; യുഎസ്-കാനഡ അതിർത്തി തുറന്നു
വിദ്യാർഥികളിൽ നിന്ന് ലക്ഷങ്ങൾ ഫീസ് വാങ്ങിയതിനെ ശേഷമാണ് കോളേജ് അധികൃതർ പൂട്ടൽ നടപടി സ്വീകരിച്ചത്. ഫീസ് സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്ക് ക്യൂബെക്ക് പ്രവശ്യയിലെ വിദ്യാഭ്യാസ മന്ത്രാലയത്തെ നേരിട്ട് സമീപിക്കണമെന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ വിദ്യാർഥികളോട് നിർദേശിച്ചിരിക്കുന്നത്.
പെട്ടെന്നുള്ള അടച്ചുപൂട്ടല്ലിൽ പരിഭ്രാന്തരായ വിദ്യാർഥികൾ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആസ്ഥാനത്തേക്ക് ഒഴികിയെത്തി തുടങ്ങി. ഇതെ തുടർന്നാണ് ഹൈക്കമ്മീഷൻ ക്യൂബെക്കിലെ പ്രാദേശിക ഭരണകൂടത്തെ സമീപിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ കനേഡിയൻ മന്ത്രിസഭയിലെ ഇന്ത്യൻ വംശജരെ ബന്ധപ്പെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം ഒരുക്കാനാണ് ഹൈക്കമ്മീഷൻ തയ്യാറെടുക്കുന്നത്.
ALSO READ : Canada | കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ത്യൻ ഹൈമ്മീഷൻ മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ
അടച്ച ഫീസ് തിരികെ ലഭിക്കുന്നതിന് സംബന്ധിച്ച് ഏതെങ്കിലും തരത്തിൽ പ്രശ്നം നേരിടുന്നവർ ക്യൂബെക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിൽ പരാതി സമർപ്പിക്കണം.
നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ ശ്രമിക്കാവുന്ന വഴികളുണ്ടെന്ന് ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി.
ഹൈക്കമ്മീഷന്റെ വിദ്യാഭ്യാസ വകുപ്പിനെയും കോൺസുലേറ്റിനെയും ഈ വിഷയം സംബന്ധിച്ച് ഏത് ആവശ്യങ്ങൾക്കും സമീപിക്കാവുന്നതാണ്.
കാനഡയിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുമ്പോൾ വിദ്യാർഥികൾ കോളേജുകളെ കുറിച്ച് കൃത്യമായി പരിശോധന നടത്തിയതിന് ശേഷമാകണം.
അഞ്ജാതരുമായി യാതൊരു തരത്തിലും പണമിടപാടും വിസ സംബന്ധമായ വിവരങ്ങളും കൈമാറരുത്.
അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന കോളേജുകൾ അതാത് പ്രവശ്യ സർക്കാരുകളുടെ അംഗീകൃതമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.