കുവൈത്ത്: അമ്മയുടെ കാമുകന്റെ ക്രൂര പീഡനത്തിനിരയായ മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ശരീരത്തില്‍ ക്രൂര മര്‍ദനത്തിന് ഇരയായതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളുണ്ടായിരുന്നു. സംഭവമറിഞ്ഞ പോലീസ് കാമുകനെ അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതനുസരിച്ചു യുവതിയും കാമുകനും തമ്മിലുള്ള തർക്കത്തെ തുടർന്നായിരുന്നു ഇയാൾ കുട്ടികളെ ഉപദ്രവിച്ചത് എന്നാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: UAE: അനുവാദമില്ലാതെ ഫോട്ടോ പ്രദർശിപ്പിച്ച സ്റ്റുഡിയോ ഉടമക്കെതിരെ പരാതിയുമായി യുവതി


സംഭവത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത് അല്‍ അഹ്‍മദി ഗവര്‍ണറേറ്റിലെ ഒരു ആശുപത്രിയില്‍ നിന്നായിരുന്നു. ഗുരുതര പരിക്കുകളോടെ മൂന്നിനും അഞ്ചിനുമിടയില്‍ പ്രായമുള്ള മൂന്ന് കുട്ടികളെ ഇവിടെ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചത്. കുട്ടികളെ ആശുപത്രിയിലേക്ക് അമ്മയാണ് കൊണ്ടുവന്നത്. പോലീസ് ആശുപത്രിയിലെത്തിയ ശേഷം അമ്മയെ ചോദ്യം ചെയ്തതിനെ തുടർന്ന് തനിക്കൊപ്പം താമസിക്കുന്ന ആണ്‍ സുഹൃത്താണ് കുട്ടികളെ ഉപദ്രവിച്ചതെന്ന് യുവതി പറയുകയായിരുന്നു. 


Also Read: ഇന്നു മുതൽ ഈ 5 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ആരംഭിക്കും, ലഭിക്കും വൻ ധനാഭിവൃദ്ധി!


 


അമ്മയുടെ മൊഴിയിൽ ഇരുവരും തമ്മില്‍ അടിക്കടി അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുകയും അപ്പോഴൊക്കെ ഇയാള്‍ കുട്ടികളെ ഉപദ്രവിക്കുമായിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്.  തുടര്‍ന്ന് സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്യുകയും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സ് അന്വേഷണം തുടങ്ങുകയും ചെയ്തു. അന്വേഷണത്തിൽ യുവതിയുടെ ആരോപണങ്ങളില്‍ വാസ്‍തവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കാമുകനെ അറസ്റ്റു ചെയ്യുകയായിരുന്നു.


Also Read: Viral Video: പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റിയ കാമുകൻ ചെയ്‌തത്‌..! വീഡിയോ വൈറൽ


ഇയാൾക്കെതിരെ കുട്ടികളെ ഉപദ്രവിച്ചതിനുള്ള  കുറ്റങ്ങളാണ് ചുമത്തിയത്.  കൂടാതെ കുട്ടികളെ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിനും അവരെ മര്‍ദിക്കാന്‍ സുഹൃത്തിന് അവസരം നൽകിയതിനും അമ്മയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. കുട്ടികളെ പരിശോധിച്ചതില്‍, മൂന്നു പേര്‍ക്കും പൊള്ളലേറ്റിട്ടുണ്ടെന്നും ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും മുറിവുകളുമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ