സൗദി (Saudi): ദമാമിൽ (Dammam) നടന്ന വാഹനാപകടത്തിൽ മൂന്ന് മലയാളികൾ (Malayalees) മരിച്ചു.  ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്.  വയനാട് സ്വദേശി അൻസിഫ്, കോഴിക്കോട് സ്വദേശി സനദ്, മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ്  എന്നിവരാണ് അപകടത്തിൽ മരണമടഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂവരും സൗദി ദേശീയ ദിനാഘോഷം (Saudi National Day) കഴിഞ്ഞു മടങ്ങിവരികയായിരുന്നു അപകടം സംഭവിച്ചത്.  സർവീസ് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് ഇറങ്ങിയപ്പോൾ നിയന്ത്രണം വിട്ട് കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.  മൂവരും ദമാം ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർത്ഥികളാണ്.


Also read: ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തി 


അപകടസ്ഥലത്ത് വച്ചുതന്നെ മൂന്നുപേരും മരണമടഞ്ഞുവെന്നാണ് പൊലീസ് അറിയിച്ചത്.  മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.