ന്യൂഡല്‍ഹി:പ്രവാസികളെ തിരികെ എത്തിക്കുന്നതിനായി വ്യാഴാഴ്ച്ച രാത്രി 10.45 ന് കൊച്ചിയില്‍ എത്തേണ്ട വിമാനം ശനിയാഴ്ച്ചയിലേക്ക് മാറ്റി.


COMMERCIAL BREAK
SCROLL TO CONTINUE READING

ദോഹയില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാനമാണ് ശനിയാഴ്ച്ചത്തേക്ക് മാറ്റിയത്,
ജീവനക്കാരുടെ കോവിഡ് പരിശോധനാ ഫലം വൈകുന്നതാണ് ഇതിന് കാരണമായതെന്നാണ് വിവരം.


കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ നാട്ടില്‍ എത്തിക്കുന്ന വിമാനങ്ങളിലെ ജീവനക്കാര്‍ക്ക് ആരോഗ്യ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു.
 ഇതേ കാരണം കൊണ്ട് തന്നെ മറ്റ് വിമാനങ്ങളുടെ സമയത്തിലും മാറ്റം വരുമെന്ന് സൂചനകള്‍ ഉണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.


Also Read:വന്ദേഭാരതും സമുദ്രസേതുവുമായി കേന്ദ്രസര്‍ക്കാര്‍;പ്രവാസികളെ തിരികെ എത്തിക്കാനോരുങ്ങി രാജ്യം!


വ്യാഴാഴ്ച്ച എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് കേരളത്തിലേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്ന മറ്റ് സര്‍വീസുകള്‍ക്ക് മാറ്റമില്ല,


മൂന്ന് സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് നിശ്ചയിച്ചിരുന്നത്.ഇതില്‍ ദോഹ-കൊച്ചി വിമാനമാണ് റദ്ദ് ചെയ്തത്.


അബുദാബി-കൊച്ചി വിമാനം രാത്രി 9.40 നും ദോഹ-കൊച്ചി വിമാനം രാത്രി 10.45നും ദുബായ്-കോഴിക്കോട് വിമാനം രാത്രി 9.40 നും 
എത്തിച്ചേരുമെന്നാണ് അറിയിച്ചിരുന്നത്.