കുവൈത്ത്: കുവൈത്തില്‍ ഈ വർഷത്തോടെ 10 മേഖലകളിൽ 100 ശതമാനം സ്വദേശിവത്കരണം കൈവരിക്കുമെന്ന് സൂചന. കുവൈത്തിവത്കരണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്നും നീട്ടിവെക്കണമെന്നുമുള്ള നിരവധി സർക്കാർ ഏജൻസികളുടെ അഭ്യർത്ഥന സർക്കാർ തള്ളിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കൊലക്കേസ് പ്രതിയെ മക്കയിൽ വധശിക്ഷക്ക് വിധേയനാക്കി


ഇതിന്റ അടിസ്ഥാനത്തിൽ പത്ത് മേഖലകൾ സമ്പൂർണമായി കുവൈത്തിവത്കരിക്കുകയും എല്ലാ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും സർക്കാർ ഏജൻസികളിലും പ്രവാസികളെ മാറ്റി പൗരന്മാരെ നിയമിക്കുകയും ചെയ്യും. ഐടി, മീഡിയ, മറൈൻ, പബ്ലിക്ക് റിലേഷൻസ് തുടങ്ങിയ മേഖലകളിലാണ് അതിവേ​ഗ നടപടികൾ പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ട്. സർക്കാർ മേഖലയിലെ കുവൈത്തികളും അല്ലാത്തവരുമായ ആകെ ജീവനക്കാരുടെ എണ്ണം ഏകദേശം 4,746,000 ആണ്. അതിൽ 76.0 ശതമാനവും കുവൈത്തികളാണ് എന്നാണ് കണക്കുകൾ.


Also Read: ഈ രാശിക്കാരുടെ ഭാഗ്യം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം, ശനി മാറ്റം നൽകും ബമ്പർ നേട്ടങ്ങൾ!


ആയുഷ്കാല ഹെൽത്ത് ഇൻഷുറൻസ് നടപ്പാക്കാനൊരുങ്ങി സൗദി


സൗദിയിൽ ആയുഷ്കാല ഹെൽത്ത് ഇൻഷുറൻസ് നടപ്പാക്കാനൊരുങ്ങുന്നു. 2024 പകുതിയോടെ ‘ദേശീയ ഇൻഷുറൻസ്’ എന്ന പേരിൽ ഒറ്റ പ്രീമിയം ഇൻഷുറൻസ് നടപ്പാക്കുമെന്നാണ് ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ പറഞ്ഞത്. റിയാദിൽ വേൾഡ് ഹെൽത്ത് ഫോറത്തിെൻറ ഭാഗമായി നടന്ന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ അടിസ്ഥാനത്തിൽ പോളിസി എടുത്തുകഴിഞ്ഞാൽ പിന്നീടൊരിക്കലും പുതുക്കേണ്ടതില്ല.  ഇത് പൂർണമായും സർക്കാർ ഫണ്ട് ഇൻഷുറൻസാണ്. ഇത് ജീവിതകാലം മുഴുവനും തുടരും. ഇതിന് പ്രത്യേക കാലപരിധിയില്ല. അതുപോലെ ചികിത്സക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ മുൻകൂർ അനുമതിയുടെ ആവശ്യമില്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.