Viral Video: സംശയിക്കേണ്ട... മോഡല്‍ നില്‍ക്കുന്നത് ബുര്‍ജ് ഖലീഫയുടെ മുകളില്‍ തന്നെ...!! വൈറലായി എമിറേറ്റ്സ് പരസ്യം
പല തരത്തിലുള്ള പരസ്യങ്ങള്‍ നാം കാണാറുണ്ട്, കണ്ടു, വളരെ വേഗം നാം അത് മറക്കാറുരുമുണ്ട്.. എന്നാല്‍ ഈ എമിറേറ്റ്സ് പരസ്യം അങ്ങിനെയല്ല....!!
Dubai: പല തരത്തിലുള്ള പരസ്യങ്ങള്‍ നാം കാണാറുണ്ട്, കണ്ടു, വളരെ വേഗം നാം അത് മറക്കാറുരുമുണ്ട്.. എന്നാല്‍ ഈ എമിറേറ്റ്സ് പരസ്യം അങ്ങിനെയല്ല....!!
ശ്വാസമടക്കി വേണം ഈ പരസ്യം കാണുവാന്‍...!! കാരണം എമിറേറ്റ്സ് കാബിന്‍ ക്ര്യൂവായി അഭിനയിക്കുന്ന താരം നില്‍ക്കുന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയുടെ മുകളിലാണ്...!!
828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറി നില്‍ക്കുന്ന താരം ധരിച്ചിരിയ്ക്കുന്നത് എമിറേറ്റ്സ് കാബിന്‍ ക്ര്യൂ യൂണിഫോമാണ്. 'എമിറേറ്റ്സ് ലോകത്തിന്‍റെ നെറുകെയില്‍' എന്നതടക്കമുള്ള സന്ദേശ ബോര്‍ഡുകള്‍ കാണിക്കുന്നതാണ് പരസ്യം.
നിമിഷ നേരം കൊണ്ടാണ് പരസ്യം വൈറലായത്. അതായത്, 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ പരസ്യം അക്ഷരാര്‍ഥത്തില്‍ കാണികളെ സ്തബ്ധരാക്കി....!!
എന്നാല്‍, ചിലര്‍ക്ക് പരസ്യ ചിത്രീകരണത്തില്‍ സംശയം തോന്നിയിരുന്നു. എന്നാല്‍, സംഭവം വാസ്തവമാണ്. മോഡല്‍ നില്‍ക്കുന്നത് ബുര്‍ജ് ഖലീഫയുടെ മുകളില്‍ തന്നെയാണ്.
അതീവ സുരക്ഷയോടെ ചിത്രീകരിച്ച പരസ്യത്തില്‍ എമിറേറ്റ്സ് കാബിന്‍ ക്ര്യൂവായി വേഷമിടുന്നത് പ്രൊഫഷണല്‍ സ്കൈ ഡൈവിംഗ് പരിശീലകയായ നിക്കോള് സ്മിത്ത് ലുഡ്വികാണ്. മോഡല്‍ തന്‍റെ അവസാന സന്ദേശ ബോര്‍ഡും കാണിച്ചതിന് ശേഷം ക്യാമറ റോള്‍ ചെയ്യുന്നു. ഈ ദൃശ്യങ്ങളില്‍ തെളിയുന്നത് ദുബായിലെ ആകാശപാതയുടെ മനോഹരമായ കാഴ്ചയാണ്. ഇത് മോഡല്‍ നില്‍ക്കുന്നത് യഥാര്‍ത്ഥത്തില്‍ ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളിലാണെന്ന് വ്യക്തമാക്കുന്നു
നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പരസ്യം വൈറലായത്. പരസ്യം വൈറലായതോടെ കാണികള്‍ക്ക് സംശയമായി. പലരും ഇത് യഥാര്‍ത്ഥമല്ല എന്ന് അഭിപ്രായപ്പെട്ടിരുന്നു. അതിനും മറുപടി നല്‍കി എമിറേറ്റ്സ് .
അതേസമയം, എമിറേറ്റ്സ് ഈ പരസ്യം ബുര്‍ജ് ഖലീഫയില്‍ എങ്ങിനെ ചിത്രീകരിച്ചു എന്ന് വ്യക്തമാക്കുന്ന ഒരു ചെറിയ വീഡിയോയും എമിറേറ്റ്സ് പങ്കുവച്ചു. പച്ച സ്ക്രീനോ പ്രത്യേക ഇഫക്റ്റുകളോ ഇല്ലാതെയാണ് പരസ്യം ചിത്രീകരിച്ചതെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.
പരസ്യത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ ഏകദേശം അഞ്ച് മണിക്കൂര് എടുത്തു. ഇതിനുപുറമെ, ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളിലെത്താന്‍ ഒരു മണിക്കൂര്‍ 15 മിനിറ്റ് സമയവുമെടുത്തു എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.