കുവൈത്ത്: കുവൈത്തിലെ ജയിലില്‍ ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്തത് എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കാനെത്തി ഏതാനും മണിക്കൂറുകള്‍ക്കകമെന്ന് റിപ്പോർട്ട്.  ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ ഇന്ത്യക്കാരനാണ് കഴിഞ്ഞ ദിവസം കുവൈത്ത് ജയിലില്‍ ആത്മഹത്യ ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇയാൾ ആത്മഹത്യ ചെയ്യുന്നതിനും ഏതാനും മണിക്കൂറുകള്‍ക്ക് മുൻപ് ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ജയിലിലെത്തി ഇയാളുടെ സ്ഥിതിഗതികള്‍ അന്വേഷിച്ചിരുന്നു. ഇയാൾ തന്റെ അടിവസ്‍ത്രവും ബെഡ്‍ഷീറ്റും ഉപയോഗിച്ചാണ് ജയിലിൽ തൂങ്ങി മരിച്ചത്. മറ്റ് പരിക്കുകളൊന്നും ശരീരത്തില്‍ ഉണ്ടായിരുന്നില്ല.  പ്രതി ആത്മഹത്യ ചെയ്ത് വിവരം ജയിൽ അധികൃതർ പ്രോസിക്യൂഷനെയും ഫോറന്‍സിക് വിഭാഗത്തെയും അറിയിക്കുകയും ആത്മഹത്യ സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.


Also Read: Covid 19: അബുദാബിയിൽ സന്ദർശന ഇളവുകൾ പ്രഖ്യാപിച്ചു


കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തിലെ അര്‍ദിയയിലാണ് സ്വദേശിയേയും ഭാര്യയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കണ്ടെത്തിയശേഷം രണ്ടു ദിവസത്തിനുള്ളിൽ പ്രതി പിടിയിലാകുകയായിരുന്നു. ഇയാളെ സുലൈബിയയില്‍ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംഭവസ്ഥലത്തിന് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. 


Also Read: IPL 2022: മഞ്ഞ ജേഴ്സിയണിഞ്ഞ് തല.. എം എസ് ധോണിയുടെ പുത്തൻ വീഡിയോ വൈറലാകുന്നു 


മൃതദേഹങ്ങൾ കണ്ട കൊല്ലപ്പെട്ട ഖാലിദയുടെ സഹോദരനാണ് പോലീസില്‍ വിവരമറിയിച്ചത്. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. മാത്രമല്ല കൊലപാതകം ലക്ഷ്യമിട്ടായിരുന്നു പ്രതി ഇരകളുടെ വീട്ടിലെത്തിയതെന്നും പോലീസ് വ്യക്തമാക്കി. സംഭവം നടന്നു കഴിഞ്ഞാൽ മാറ്റി ധരിക്കാനുള്ള സ്ത്രവുമായാണ് ഇയാള്‍ അവിടെയെത്തിയത്. തിരിച്ചു പോയത് ഈ വസ്ത്രം ധരിച്ചുകൊണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.