IPL 2022: മഞ്ഞ ജേഴ്സിയണിഞ്ഞ് തല.. എം എസ് ധോണിയുടെ പുത്തൻ വീഡിയോ വൈറലാകുന്നു

IPL 2022: ഐപിഎൽ സീസണിനായുള്ള തയ്യാറെടുപ്പിലാണ് 10 ടീമുകളും താരങ്ങളും. ഇതിനിടയിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം എസ് ധോണിയുടെ പരിശീലന ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ ഇടക്കിടെ പുറത്തു വരുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 18, 2022, 08:50 AM IST
  • ഐപിഎൽ 2022 സീസണിനായുള്ള തയ്യാറെടുപ്പിലാണ് 10 ടീമുകളും താരങ്ങളും
  • ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം എസ് ധോണിയുടെ പരിശീലന ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ ഇടക്കിടെ പുറത്തു വരുന്നുണ്ട്
  • താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്
IPL 2022: മഞ്ഞ ജേഴ്സിയണിഞ്ഞ് തല..  എം എസ് ധോണിയുടെ പുത്തൻ വീഡിയോ വൈറലാകുന്നു

IPL 2022: ഐപിഎൽ സീസണിനായുള്ള തയ്യാറെടുപ്പിലാണ് 10 ടീമുകളും താരങ്ങളും. ഇതിനിടയിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം എസ് ധോണിയുടെ പരിശീലന ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ ഇടക്കിടെ പുറത്തു വരുന്നുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. 

പരിശീലത്തിനിടെ പന്തുകൾ പറപ്പിച്ച് മത്സരങ്ങൾക്കായി കച്ചമുറുക്കുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് ഇതുവരെ വന്നിട്ടുള്ളതെങ്കിൽ അതിൽ നിന്നും വ്യത്യസ്തമായിട്ടുള്ളതാണ് ഈ വീഡിയോ.

Also Read: IPL 2022 : വീട്ടിലാരാണ് നമ്പർ വൺ ? ധോണിയോട് CSK ആരാധകന്റെ ചോദ്യം; 'തല'യുടെ മറുപടിയോ?

ടെലിവിഷൻ പരസ്യങ്ങളുടെയും പ്രചാരണത്തിന്റെയും  ചിത്രീകരണത്തിനായി ചെന്നൈ സൂപ്പർ കിംഗ്സിന്റെ മഞ്ഞ ജേഴ്സിയണിഞ്ഞ് താരമെത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. എല്ലാ ടീമുകളിലെയും പ്രധാനപ്പെട്ട താരങ്ങളെല്ലാം കടുത്ത പരിശീനത്തിനിടയിലും ചിത്രീകരണങ്ങൾക്ക് കൂടി  സമയം കണ്ടെത്തുന്ന തിരക്കിലാണ്. 

 

മാർച്ച് 26 ന് ആരംഭിക്കുന്ന ഐപിഎൽ അങ്കത്തിന്റെ ആദ്യ മത്സരം വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കഴിഞ്ഞ സീസണിലെ റണ്ണർ അപ്പായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായാണ് സിഎസ്കെ ആദ്യദിനത്തിൽ ഏറ്റുമുട്ടുക.

Also Read: ​IPL 2022: മുംബൈ ഇന്ത്യൻസിന് ഇക്കുറി ഇവരാകും വെല്ലുവിളി, ശക്തരായ ഓപ്പണർമാരെ ഇറക്കി മൂന്ന് ടീമുകൾ

ഇത്തവണ എല്ലാ മത്സരങ്ങളും നടക്കുന്നത് മുംബൈയിലും പൂനെയിലുമായാണ്.  തങ്ങളുടെ നാട്ടിലെത്തുന്ന മറ്റ് ഒൻപത് ടീമുകളെയും ഹൃദ്യമായി വരവേൽക്കുകയാണ് രോഹിത് ശർമ്മയും കൂട്ടരും.  നഗരത്തിലുടനീളം എല്ലാ ടീമുകളെയും സ്വാഗതം ചെയ്ത് ബിൽബോർഡുകൾ ഉൾപ്പെടെ സജ്ജീകരിച്ചിരിക്കുകയാണ്  മുംബൈ ഇന്ത്യൻസ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News