മസ്കറ്റ്: ഒമാനിലെ വടക്കൻ ബാത്തിനായിൽ വാണിജ്യ സ്റ്റോറുകളിൽ മോഷണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.  സംഭവം നടന്നത് വടക്കൻ ബാത്തിനായിലെ സഹം വിലായത്തിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ; മൂന്ന് സ്ത്രീകൾ കുവൈത്തിൽ അറസ്റ്റിൽ


പിടിയിലായ രണ്ടു അറബ് പൗരന്മാർക്ക് നേരെ റോയൽ ഒമാൻ പോലീസ് ചാർജ് ചെയ്തിരിക്കുന്ന കുറ്റം സഹം വിലായത്തിലെ അഞ്ച് വാണിജ്യ സ്റ്റോറുകളിലും മസ്‌കത്ത് ഗവർണറേറ്റിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലും മോഷണം നടത്തിയെന്നതാണ്. വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പോലീസ് കമാൻഡ്, മസ്‌കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡിന്റെ സഹകരണത്തോടെയാണ് ഇവരെ പിടികൂടിയത്. ഇവർക്കെതിരെയുള്ള  നിയമ നടപടികൾ പൂർത്തികരിച്ചുവെന്ന്‌ റോയൽ ഒമാൻ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.


Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..


ഇനി സൗദിയിൽ നിന്നും അഴിമതി നടത്തി വിദേശത്തേക്ക് മുങ്ങിയാലും കുടുങ്ങും


ഇനി സൗദി അറേബ്യയിൽ നിന്നും അഴിമതി നടത്തി വിദേശത്തേക്ക് മുങ്ങിയാലും പിടിവീഴും. സൗദിയിലെ അഴിമതി വിരുദ്ധ സമിതിയായ ‘നസഹ’യും ഇന്റർപോളും ഈ രംഗത്ത് കൈകോർക്കുകയാണ്. അഴിമതി നടത്തി വിദേശങ്ങളിലേക്ക് മുങ്ങുന്ന കുറ്റാവാളികളെ നിയമത്തിന് മുമ്പിലെത്തിക്കുന്നതിനും കേസുകളുമായി ബന്ധപ്പെട്ട പണവും സ്വത്തുക്കളും വീണ്ടെടുക്കുന്നതിനുമായി ഇരു ഏജൻസികളും ചേർന്ന് പ്രവർത്തിക്കും.


Also Read: Vinayaka Chaturthi: 300 വര്‍ഷങ്ങള്‍ക്ക് ശേഷം വിനായക ചതുര്‍ത്ഥിയില്‍ അപൂര്‍വ യോഗം; ഈ രാശിക്കാർ മിന്നിതെളിയും!


നസഹ പ്രസിഡൻറ് മാസിൻ ബിൻ ഇബ്രാഹീം അൽ ഖമൂസ് ഫ്രാൻസിലെ ഇൻറർപോൾ ആസ്ഥാനം സന്ദർശിച്ച ശേഷമാണ് രണ്ട് സ്ഥാപനങ്ങളുടെയും പരസ്പര സഹകരണത്തിന് ധാരണയായത്. ഇൻറർപോൾ സെക്രട്ടറി ജനറൽ ജർഗൻ സ്റ്റോക്കും മറ്റു മുതിർന്ന നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. അഴിമതിയും അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും തടയുന്നതിനാണ് ഈ ഏജൻസികൾ തമ്മിൽ സഹകരിക്കുന്നതെന്നത് ശ്രദ്ധേയം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.