മസ്കറ്റ്: ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിൽ ഏഷ്യൻ പൗരത്വമുള്ള മൂന്നു സ്ത്രീകൾ റോയൽ ഒമാൻ പോലീസിന്റെ പിടിയിൽ. പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തെന്ന കേസിലാണ് ഈ മൂന്ന് സ്ത്രീകളേയും പോലീസ് അറസ്റ്റ് ചെയ്തത്.
Also Read: Sunny Leone: ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡൻ വിസ
ഇവർക്കെതിരെ വിദേശ കുടിയേറ്റ സ്ഥിര താമസ നിയമം ലംഘിച്ചതിനെതിരെയും റോയൽ ഒമാൻ പോലീസ് കേസ് എടുത്തതായി അൽ ദഖിലിയ ഗവർണറേറ്റ് പോലീസ് കമാൻഡ് അറിയിച്ചു. പോലീസ് പിടിയിലായ ഏഷ്യൻ സ്ത്രീകൾക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു വരുന്നുവെന്നും പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ കാക്കകൾക്കും മൈനകൾക്കുമെതിരെ കര്‍ശനനടപടിയുമായി ഒമാൻ
കാര്‍ഷിക വിളകള്‍ തിന്ന് നശിപ്പിക്കുന്ന ഇന്ത്യന്‍ കാക്കകള്‍ക്കും മൈനകള്‍ക്കുമെതിരെ കർശന നടപടിയുമായി ഒമാന്‍ രംഗത്ത്. രാജ്യത്തേക്ക് എത്തിയ ശേഷം മടങ്ങിപ്പോകാതെ സ്ഥിര താമസമാക്കിയ കാക്കകളും മൈനകളുമാണ് ഒമാനിൽ വലിയ രീതിയില്‍ അരി, ഗോതമ്പ്, മുന്തിരി, ആപ്രിക്കോട്ട് അടക്കമുള്ള വിളകള്‍ക്ക് നാശമുണ്ടാക്കുന്നത്. ഒമാനില്‍ മാത്രം 1,60,000 മൈനകളുണ്ടെന്നാണ് കണക്കുകള്‍.
Also Read: Shash Rajayoga: ശശ് മഹാപുരുഷ രാജയോഗം: നവംബർ മുതൽ ഇവർക്ക് സുവർണ്ണ കാലം!
രാജ്യത്തിന്റെ തന്നെ ഭക്ഷ്യ സുരക്ഷയ്ക്ക് തുരങ്കം വയ്ക്കുന്ന രീതിയില്‍ പക്ഷികളുടെ ശല്യം തുടങ്ങിയതോടെ 1,04,073 പക്ഷികളെ തുരത്താന്‍ ഒമാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഏകദേശം 43753 ഇന്ത്യന്‍ കാക്കകളേയും 60320 മൈനകളേയുമാണ് പിടികൂടി തുരത്തിയത്. വെടിവച്ച് വീഴ്ത്തിയും കെണികള്‍ വച്ച് പിടികൂടാനുമാണ് പദ്ധതി. ആദ്യ ഘട്ടത്തില്‍ വലിയ പ്രയോജനം കണ്ടതിന് പിന്നാലെ സദായില്‍ രണ്ടാം ഘട്ട പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...