റാസല്‍ഖൈമ: ലഹരിമരുന്ന് കടത്ത് തട‌ഞ്ഞ് റാസല്‍ഖൈമ കസ്റ്റംസ് അധികൃതർ.  11 കിലോഗ്രാം ലഹരിമരുന്നാണ് രണ്ടു യാത്രക്കാരിൽ നിന്നും പിടിച്ചെടുത്തത്. റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയില്‍ ലഹരിമരുന്ന് പിടികൂടിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മക്കയിലും സൗദിയുടെ ​മറ്റ് ഭാഗങ്ങളിലും മഴ


കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഇവരിൽ തോന്നിയ സംശയമാണ് പരിശോധനയിലേക്ക് നയിച്ചതും ലഹരി മരുന്ന് പിടികൂടിയതും. അതിവിദഗ്ധമായാണ് ലഹരിമരുന്ന് ഇവര്‍ ബാഗുകളില്‍ ഒളിപ്പിച്ചത്. പിടിച്ചെടുത്ത ലഹരിമരുന്നും പ്രതികളെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. 


Also Read: ഈ സ്പെഷ്യൽ യോഗത്തിലൂടെ ഇന്നുമുതൽ ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!


 


കഴിഞ്ഞ ദിവസം ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് ശേഖരവും പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ അറസ്റ്റിലായിട്ടുണ്ട്.  ഇവരിൽ നിന്നും 900 പാക്കറ്റ് ഖാട്ട് ആണ് പിടിച്ചെടുത്തത്. ദോഫാര്‍ ഗവര്‍ണറേറ്റ് പോലീസിന്‍റെ നേതൃത്വത്തില്‍ കോസ്റ്റ് ഗാര്‍ഡ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചിട്ടുണ്ട്.  


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.