Saudi Rain Alert: മക്കയിലും സൗദിയുടെ ​മറ്റ് ഭാഗങ്ങളിലും മഴ

Rainfall In Saudi: ജിദ്ദ മേഖലയിലെ 16 മുനിസിപ്പാലിറ്റി ഓഫീസുകൾക്ക്​ കീഴിൽ മഴക്കെടുതി നേരിടുവാനുള്ള എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ടെന്ന്​ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 19, 2024, 11:18 PM IST
  • പുണ്യനഗരമായ മക്കയിലും സൗദിയുടെ ​മറ്റ് ഭാഗങ്ങളിലും മഴ
  • തിങ്കളാഴ്​ച പുലർച്ചെയും ഉച്ചക്ക്​ ശേഷവും​ മക്കയിലും പരിസരങ്ങളിലും മിതമായ തോതിൽ മഴയുണ്ടായിയെന്നാണ് റിപ്പോർട്ട്​
  • ആകാശം പൊതുവേ മേഘാവൃതമായിരുന്നു
Saudi Rain Alert: മക്കയിലും സൗദിയുടെ ​മറ്റ് ഭാഗങ്ങളിലും മഴ

റിയാദ്: പുണ്യനഗരമായ മക്കയിലും സൗദിയുടെ ​മറ്റ് ഭാഗങ്ങളിലും കനത്ത മഴ. തിങ്കളാഴ്​ച പുലർച്ചെയും ഉച്ചക്ക്​ ശേഷവും​ മക്കയിലും പരിസരങ്ങളിലും മിതമായ തോതിൽ മഴയുണ്ടായിയെന്നാണ് റിപ്പോർട്ട്​. ആകാശം പൊതുവേ മേഘാവൃതമായിരുന്നു. 

Also Read: സൗദിയിൽ ബസ് വാടകക്ക് നൽകുന്ന പ്രവത്തനങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ ഏപ്രിൽ 21 മുതൽ നിരീക്ഷിക്കും

 

ജിദ്ദയുടെ ചില ഭാഗങ്ങളിലും റിയാദിലും മറ്റ് പ്രവിശ്യകളിലും മഴ പെയ്തിരുന്നു​.  ജിദ്ദ മേഖലയിലെ 16 മുനിസിപ്പാലിറ്റി ഓഫീസുകൾക്ക്​ കീഴിൽ മഴക്കെടുതി നേരിടുവാനുള്ള എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ടെന്ന്​ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്. ശുചീകരണ ജോലികൾക്കും കെട്ടിനിൽക്കുന്ന വെള്ളം നീക്കം ചെയ്യുന്നതിനും 3333 തൊഴിലാളികളെയും 1691 ഉപകരണങ്ങളും സജ്ജമാക്കിയതായും അധികൃതർ അറിയിച്ചു.  നാളെയും രാജ്യവ്യാപകമായി മിക്ക പ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്നും മുൻകരുതലുകൾ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്​.

Also Read: വ്യാഴ-ബുധ സംഗമം സൃഷ്ടിക്കും നവപഞ്ചമ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം

 

സൗദി അറേബ്യയുടെ മിക്ക മേഖലകളിലും ബുധനാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥ പ്രവചിച്ചിട്ടുണ്ട്. വടക്കന്‍ തബൂക്ക് മേഖലയിലെ  നിരവധി ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ പ്രവചിച്ച സാഹചര്യത്തില്‍ ദേശീയ കാലാവസ്ഥ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ തബൂക്കില്‍ അസ്ഥിരമായ കാലാവസ്ഥയായിരുന്നു. തിങ്കളാഴ്​ച പുലർച്ചെയും ഉച്ചക്ക്​ ശേഷവും മക്ക​ ഹറമിലും പരിസരങ്ങളിലും മിതമായ തോതിൽ മഴയുണ്ടായി​. ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  നജ്റാന്‍, ജിസാന്‍, അസീര്‍, അല്‍ബാഹ മേഖലകളില്‍ ഇടിയോടുകൂടിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച കുറയുമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 

Also Read: വർഷങ്ങൾക്ക് ശേഷം മീന രാശിയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം വൻ സാമ്പത്തിക നേട്ടവും!

 

ഹായില്‍, അല്‍ദൗഫ്, വടക്കന്‍ അതിര്‍ത്തി മേഖലകള്‍, തബൂക്ക്, വടക്കന്‍ മദീന എന്നിവിടങ്ങളില്‍ താപനില കുറയും. ശക്തമായ കാറ്റിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ചെങ്കടലിലെ തെക്കുപടിഞ്ഞാറന്‍ ഉപരിതല കാറ്റ് വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് മണിക്കൂറില്‍ 25-50 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്, മധ്യ ഭാഗങ്ങളിലേക്ക് നീങ്ങുമെന്നും ഇടിമിന്നലിനൊപ്പം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News