Sharjah Fire Accident: മരിച്ചവരിൽ എആർ റഹ്മാന്റെയും ബ്രൂണോ മാർസിന്റയും സൗണ്ട് എഞ്ചിനീയറും!
Sharjah Fire Accident: മരണപ്പെട്ട രണ്ട് ഇന്ത്യക്കാരില്‍ ഒരാളായ മൈക്കിള്‍ സത്യദാസ് കഴിഞ്ഞ രണ്ട് വര്‍ഷമായി ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ജോലി ചെയ്യുകയായിരുന്നു
ഷാര്‍ജ: ഷാര്‍ജ അല്‍നഹ്ദയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച അഞ്ച് പേരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. ഇവർ തീപിടത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് മരിച്ചത്. ഇതില്‍ മരിച്ച മുംബൈ സ്വദേശിനിയുടെ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
Also Read: ഷാർജ തീപിടിത്തം: മരണം 5 കവിഞ്ഞു; 44 പേർക്ക് പരിക്ക്
കഴിഞ്ഞ ദിവസമാണ് മരിച്ചവരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണെന്ന വാര്‍ത്ത പുറത്തുവന്നത്. മരണപ്പെട്ട രണ്ട് ഇന്ത്യക്കാരില്‍ ഒരാളായ മൈക്കിള്‍ സത്യദാസ് കഴിഞ്ഞ രണ്ട് വര്‍ഷമായി ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ജോലി ചെയ്യുകയായിരുന്നു. സംഗീതജ്ഞരായ എ ആര്‍ റഹ്മാന്‍, ബ്രൂണോ മാര്‍സ് എന്നിവരുടെ സംഗീത പരിപാടികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സൗണ്ട് എഞ്ചിനീയറായിരുന്നു മൈക്കിളെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
Also Read: ശുക്രന്റെ രാശിമാറ്റത്തിലൂടെ 3 രാജയോഗങ്ങൾ; ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും!
മരിച്ച ഇന്ത്യക്കാരുടെ കുടുംബവുമായി ബന്ധപ്പെട്ട് വരികയാണെന്നും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെയാണ് താമസസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. ആകെ 750 അപ്പാര്‍ട്ട്‌മെന്റുകളാണ് ഉണ്ടായിരുന്നത്. തീപിടിത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് 44 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ 27 പേര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
Also Read: സൂര്യ ശുക്ര സംയോഗം സൃഷ്ടിക്കും ശുക്രാദിത്യ യോഗം; ഈ രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ
വ്യാഴാഴ്ച രാത്രി 10.50 മണിയോടെ വിവരം അറിഞ്ഞ ഉടൻ എമര്‍ജന്‍സി സംഘങ്ങൾ സ്ഥലത്തെതതിയതായി ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇൻ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അൽ ഷംസി വ്യക്തമാക്കിയിട്ടുണ്ട്. തീപിടിത്തത്തെ തടുർന്ന് താമസക്കാരെ അതിവേഗം കെട്ടിടത്തിൽ നിന്നൊഴിപ്പിച്ച് താത്കാലിക താമസ സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിൽ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി ബഹുനില കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ ആഫ്രിക്കൻ സ്വദേശി തൽക്ഷണം മരണപ്പെട്ടിരുന്നു. 18-ാമത്തെയും 26-ാമത്തെയും നിലകളിലെ ഇലക്ട്രിക്കല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.