ദുബായ്: യുഎഇയിൽ (UAE) ശനിയാഴ്ച നടന്ന പതിനാറാമത് പ്രതിപ്രതിവാര തത്സമയ നറുക്കെടുപ്പിൽ 5,00,000 ദിർഹം വീതം പങ്കിട്ട് രണ്ട് ഭാഗ്യവാന്മാർ.


COMMERCIAL BREAK
SCROLL TO CONTINUE READING

യുഎഇയിലെ മഹ്സൂസ് സ്റ്റുഡിയോയിൽവെച്ചാണ് നറുക്കെടുപ്പ് (Mahzooz Draw) നടന്നത്.  രണ്ടാം സമ്മാനം നേടിയത് നറുക്കെടുത്ത 6  സംഖ്യകളിൽ 5 എണ്ണവും യോജിച്ചു വന്നവർക്കാണ്.  ഇത് കൂടാതെ 163 പേർ 1000 ദിർഹം വീതം സ്വന്തമാക്കിയിട്ടുണ്ട്.  35 ദിർഹത്തിന്റെ സമ്മാനത്തിന് അർഹരായത് 2787 പേരാണ്.  


Also Read: Kerala Assembly Election 2021: ബിപ്ലബ് കുമാർ ദേബ് ഇന്ന് കേരളത്തിൽ 


50 മില്യൺ ദിർഹത്തിന്റെ സമ്മാനം വരാനിരിക്കുകയാണ്.  2021 മാർച്ച് 20 ന് യുഎഇ സമയം ഒൻപത് മണിക്ക് നടക്കാനിരിക്കുന്ന നറുക്കെടുപ്പിൽ അറിയാം ആരാകും വിജയിയെന്ന്.  


ഇനി ഈ ആഴ്ച നറുക്കെടുപ്പിൽ പങ്കെടുക്കാത്തവർക്ക് www.mahzooz.ae എന്ന വെബ്‌സൈറ്റിലൂടെ അടുത്ത നറുക്കെടുപ്പിൽ (Lucky Draw) പങ്കെടുക്കാവുന്നതാണ്. ഓരോ ബോട്ടിൽഡ് വാട്ടർ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എൻട്രി വീതം ലഭിക്കുന്നു.  


അറബിയിൽ 'മഹ്സൂസ്' എന്നാൽ ഭാഗ്യശാലി എന്നാണ് അർഥം.  ആഴ്ചതോറും നടക്കുന്ന ഈ നറുക്കെടുപ്പിലൂടെയുള്ള സമ്മാനങ്ങൾ പലരുടെയും ജീവിതരീതിയെതന്നെ മാറ്റിമറിച്ചിട്ടുണ്ട്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.