UAE: പീഡന ശ്രമവും, മയക്ക് മരുന്നിന്റെ ഉപയോഗവും Abu Dhabi യിൽ 3 പേർക്ക് ജീവപര്യന്തം തടവ്
ഒന്നാം പ്രതിക്ക് 3 വർഷവും തടവും 50,000 ദിർഹം പിഴയുമാണ് വിധിച്ചിരിക്കുന്നത്. രണ്ടാം പ്രതിക്ക് 3 വർഷം തടവും 50000 ദിർഹം പിഴയുമാണ് ശിക്ഷ.
പീഡന ശ്രമത്തിനും (Rape Attempt), ക്രിമിനൽ കുറ്റകൃത്യങ്ങൾ നടത്തിയതിനും 3 യുവാക്കൾക്കെതിരെ അബുദാബി കോടതി (Abudhabi Court) ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു. മരുഭൂമിയിൽ വെച്ചാണ് മയക്ക് മരുന്നിന്റെ ലഹരിയിലായിരുന്ന യുവാക്കൾ പെണ്കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. അബുദാബി ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതിക്ക് 3 വര്ഷം തടവും 50,000 ദിർഹം പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഇത് കൂടാതെ പൊലീസ് (Police)പെട്രോളിംങ് വാഹനം ഇടിച്ച് തകർത്തതിന് ഒരു വര്ഷം തടവും മയക്ക് മരുന്ന് (Drugs) ഉപയോഗത്തിന് 6 മാസം തടവും 30000 ദിർഹം പിഴയും കൂടി വിധിച്ചിട്ടുണ്ട്. യുവാവിന്റെ ഡ്രൈവിംഗ് ലൈസൻസും റദ്ധാക്കിയിട്ടുണ്ട്. നമ്പർ പ്ലേറ്റ് കാണാൻ സാധിക്കാത്ത രീതിയിലുള്ള വണ്ടി ഓടിച്ചതിന് മറ്റൊരു 6 മാസം തടവും 30000 ദിർഹം പിഴയും വിധിച്ചിട്ടുണ്ട്.
ALSO READ: Covid 19: കുവൈറ്റ് Travel Ban അനിശ്ചിത കാലത്തേക്ക് നീട്ടി
രണ്ടാം പ്രതിക്ക് 3 വര്ഷം തടവും 50000 ദിർഹം പിഴയുമാണ് (Fine)ശിക്ഷ. മൂന്നാം പ്രതിക്ക് തടവ് 2 വർഷവും പിഴ 50000 ദിർഹവുമാണ്. ബന്ധപ്പെട്ട അധികാരികളെ ഉപയോഗിച്ച് നിയമലംഘകർക്കെതിരെയും കുറ്റവാളികൾക്കെതിരെയും കടുത്ത നിലപാടെടുത്ത് കമ്മ്യൂണിറ്റി അംഗങ്ങളുടെ സുരക്ഷയും സുരക്ഷയും ഉറപ്പാക്കാനാണ് നിയമം മുൻഗണന നൽകുന്നതെന്ന് അബുദാബി (Abu Dhabi) പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.
ALSO READ: Dubai: തടവിൽ കഴിയുന്ന ആ ദുബായ് രാജകുമാരി? എന്തിനാണ് രാജകുമാരി തടവിൽ കഴിയുന്നത്?
മരുഭൂമിയിൽ വെച്ച് കാറിലെത്തിയ പ്രതികൾ രണ്ട് പെൺകുട്ടികളെ പീഡിപ്പിക്കാൻ (Rape) ശ്രമിക്കുകയായിരുന്നു. അതിൽ ഒരു പെൺകുട്ടിയെ രണ്ടാം പ്രതിയും മൂനാം പ്രതിയും ചേർന്ന് പിടിച്ച് വെച്ചപ്പോൾ കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ ഒന്നാം പ്രതി പ്രര്ധിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പെൺകുട്ടി ശക്തമായി എതിർത്തു. മറ്റ് രണ്ട് പ്രതികളും പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. എതിർത്ത പെൺകുട്ടികളെ കത്തി കാട്ടി ഭീഷണിപ്പെടുത്താനും യുവാക്കൾ ശ്രമിച്ചിരുന്നു. സംഭവം നടക്കുമ്പോൾ യുവാക്കൾ ലഹരി ഉപയോഗിച്ചിരുന്നു.
ഇതിനിടയിൽ രക്ഷപെട്ട യുവതി പൊലീസിനെ (Police) വിവരം അറിയിക്കുകയും ഉടൻ തന്നെ പെൺകുട്ടികളെ രക്ഷപ്പെടുത്തുകയും പ്രതികളെ പിടികൂടുകയും ചെയ്‌തു. പ്രതികളെ പിന്തുടരുന്നതിനിടെ ഒന്നാം പ്രതി പോലീസ് പെട്രോളിങ് വാഹനം ഇടിച്ച് നശിപ്പിക്കാനും ശ്രമിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...